Jun 19, 2026

മലബാർ റിവർ ഫെസ്റ്റിവെൽ 2026 -പ്രീ ഇവന്റ് ഉൽഘാടനം ഓഫ് റോഡ് ഫൺ റൈഡ് നാളെ എം എൽ എ. സി കെ കാസിം ഉദ്ഘാടനം ചെയ്യും.


കോടഞ്ചേരി:

മലബാർ റിവർ ഫെസ്റ്റി വെൽ 2026ന്റെ ഭാഗമായി കോടഞ്ചേരി ഗ്രാമ പഞ്ചായത്തിൽ നടത്തുന്ന പ്രീ ഇവൻറുകളുടെ ഉദ്ഘാടനം 20-06-2026 ന് ശനിയാഴ്ച്ച രാവിലെ 9.30 ന് തിരുവമ്പാടി എം എൽ എ.

സി കെ കാസിം ഉദ്ഘാടനം ചെയ്യും.

കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അന്നക്കുട്ടി ദേവസ്യ അദ്ധ്യക്ഷയാവും.

കോടഞ്ചേരി ഗ്രാമ പഞ്ചായത്തും കാലിക്കറ്റ് ജീപ്പേഴ്സും കോടഞ്ചേരിയിലെ തുഷാരഗിരി അഡ്വഞ്ചർ പാർക്കും ചേർന്ന് സംഘടിപ്പിക്കുന്ന ഓഫ് റോഡ് ഫൺ റൈഡിൽ 40 വാഹനങ്ങൾ പങ്കെടുക്കും. കോടഞ്ചേരിയിലെ ഈരൂട് കൈനടി എസ്റ്റേറ്റിലാണ് ഓഫ് റോഡ് ഫൺ റൈഡ് നടത്തുന്നത്.

കോടഞ്ചേരിയിലെ ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലുമായി സംഘടിപ്പിക്കുന്ന വൈറ്റ് വാട്ടർ കയാക്കിങ്ങ് ചാമ്പ്യൻഷിപ്പിന്റെ പന്ത്രണ്ടാം പതിപ്പിന്റെ പ്രചരണത്തിന്റെ ഭാഗമായി തേവർ മലയിലേക്കും തുഷാരഗിരിയിലും മഴ നടത്തം,

കോഴിക്കോട് ചിത്രകല അക്കാഡമിയുടെ നേതൃത്വത്തിൽ ചിത്രരചന ബ്രഷ് സ്റ്റോക്ക്" സൈക്ലിങ്ങ് റാലി, ഷട്ടിൽ ബാഡ് മിന്റൺ ടൂർണ്ണമെൻറ് തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only