Jun 18, 2026

എൻ്റെ മുക്കം സന്നദ്ധ സേന പരിശീലന ക്യാമ്പ് സമാപിച്ചു


മുക്കം: എൻ്റെ മുക്കം സന്നദ്ധ സേനയുടെ വാർഷിക പരിശീലന ക്യാമ്പും, സ്നേഹവിരുന്നും സംഘടിപ്പിച്ചു.

കൂടരഞ്ഞി പൂവാറംതോട് മേടപ്പാറ മേഘ തീരം റിസോർട്ടിൽ പകലും, രാത്രിയുമായി നടന്ന പരിപാടിയിൽ അറുപതോളം പേർ പങ്കെടുത്തു.

ജീവൻ രക്ഷാമാർഗ്ഗങ്ങളും, ഒഴുക്കിൽപെടുന്നവരെ രക്ഷപ്പെടുത്താനും, മുങ്ങിത്താഴ്ന്നവരെ കരയ്ക്കെത്തിക്കുന്ന രീതികളും പരിശീലനത്തിൻ്റെ ഭാഗമായി.

പാട്ട് പാടിയും, സന്നദ്ധ സേവന രംഗത്തെ അനുഭവങ്ങളും ക്യാമ്പിനെ കൂടുതൽ ഉന്മേഷത്തിലാക്കി.
പരിപാടിയുടെ ഉദ്ഘാടനം മുക്കം നഗരസഭ കൗൺസിലറും, എൻ്റെ മുക്കം മുൻ ജനറൽ സെക്രട്ടറിയുമായിരുന്ന റൈനീഷ് നീലാംബരി നിർവ്വഹിച്ചു.

പ്രസിഡൻ്റ് ജാബിർ മുക്കം അദ്ധ്യക്ഷനായി.
ജനറൽ സെക്രട്ടറി എം.ബി നസീർ, ഖജാഞ്ചി രജീഷ് പെരുമ്പടപ്പ്,ഡപ്യൂട്ടി ചീഫ് സംസീർ മെട്രോ, അഷ്ക്കർ സർക്കാർ, ബാബു എള്ളങ്ങൽ, നിയാസ് മാണി, ഷിനോജ് ഉദ്യാനം, അനി കല്ലട എന്നിവർ നേതൃത്വം നൽകിയ ചടങ്ങിന് സലീം പൊയിലിൽ നന്ദിയും പറഞ്ഞു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only