Jun 24, 2026

മലബാർ റിവർ ഫെസ്റ്റിവെൽ'26 തിരുവമ്പാടി പ്രീ ഇവന്റ് കമ്മിറ്റി രൂപീകരിച്ചു.


മലബാർ റിവർ ഫെസ്റ്റിവെൽ 2026 ന്റെ ഭാഗമായി തദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടത്തുന്ന പ്രീ ഇവൻറുകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് തല കൂടിയാലോചന യോഗവും സ്വാഗത സംഘം രൂപീകരണവും തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് ഹാളിൽ വെച്ച് നടന്നു. 

പഞ്ചായത്ത് പ്രസിഡൻ്റ് ജിതിൻ പല്ലാട്ട്, വൈസ് പ്രസിഡണ്ട് അജിത, സ്ഥിരം സമിതി അധ്യക്ഷരായ മനോജ് വാഴേപ്പറമ്പിൽ, ബിന്ദു ജോൺസൺ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മുഹമ്മദ് വട്ടപ്പറമ്പിൽ, ദീപ ഷൈജോ, മലബാർ റിവർ ഫെസ്റ്റിവൽ പ്രീ ഇവന്റ് കമ്മിറ്റി കൺവീനർ ബോസ് ജേക്കബ്, ജോയിൻ്റ് കൺവീനർ അജു എമ്മാനുവൽ,  പഞ്ചായത്ത് അംഗങ്ങൾ, രാഷ്ട്രീയ സാംസ്കാരിക സംഘടനകളുടെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്തു. 

'തിലാപ്പിയ 3.0' എന്ന ചൂണ്ടയിടൽ മത്സരം, ഫുട്ബോൾ ടൂർണ്ണമെൻ്റ്, വടംവലി മത്സരം, നീന്തൽ മത്സരം, മഴ നടത്തം, കാരംസ് ടൂർണ്ണമെൻ്റ്, ചെസ് ടൂർണമെൻ്റ് തുടങ്ങിയ ഇവന്റുകൾ സംഘടിപ്പിക്കാനാണ് തീരുമാനം എടുത്തിരിക്കുന്നത്. 

'തിലാപ്പിയ 3.0' ജൂലൈ നാലാം തിയ്യതി ശനിയാഴ്ച തിരുവമ്പാടി പെരുമാലിപ്പടിയിലെ ലെയ്ക് വ്യൂ ഫാം സ്റ്റേ യിൽ വച്ച് നടത്തുവാൻ തിരുവമ്പാടി സീനിയർ ചേംബർ ക്ലബ്ബിനെ ചുമതലപ്പെടുത്തി. രാവിലെ 8.30 ന് എം.എൽ.എ സി.കെ കാസിം മത്സരം ഉദ്ഘാടനം ചെയ്യും. 

മറ്റ് ഇവന്റുകളുടെ നടത്തിപ്പ് ഏറ്റെടുക്കുന്ന സംഘടനകൾ ഏതെല്ലാം എന്ന് തീരുമാനിക്കുവാൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മുഹമ്മദ് വട്ടപ്പറമ്പിലിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയെ ഉത്തരവാദിത്വം ഏൽപ്പിച്ചു. 

പഞ്ചായത്ത് പ്രസിഡൻ്റ് ജിതിൻ പല്ലാട്ട് ചെയർമാനായും തിരുവമ്പാടി സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് ജോസ് മാത്യു കൺവീനറായും അമ്പത്തൊന്ന് അംഗ സ്വാഗതസംഘവും രൂപീകരിച്ചു.


Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only