Jun 16, 2026

അരീക്കോട് വൻ ലഹരിമരുന്ന് വേട്ട: വിദ്യാർത്ഥിനിയടക്കം നാല് പേർ പിടിയിൽ


അരീക്കോട്: അരീക്കോട് മയക്കുമരുന്നുമായി വിദ്യാർത്ഥിനിയടക്കം 4 പേർ പിടിയിൽ.

മഞ്ചേരി, അരീക്കോട്, കാവനൂർ, പൂക്കളത്തൂർ, തൃപ്പനച്ചി തുടങ്ങിയ മേഖലകളിൽ വിദ്യാർത്ഥികൾക്കും യുവാക്കൾക്കും ഇടയിൽ രാസലഹരി മരുന്നുകൾ വിതരണം ചെയ്തുവന്ന അന്തർസംസ്ഥാന ലഹരികടത്ത് സംഘത്തിലെ നാല് പേരാണ് പിടിയിലായത് .
 14.120 ഗ്രാം എംഡിഎംഎ സഹിതമാണ് അരീക്കോട് കൈപ്പകുളത്തെ സ്വകാര്യ ലോഡ്ജിൽ വെച്ച് സംഘം പിടിയിലായത്. മുഹമ്മദ് ദിൽഷാദ് (24), ഷഹൽ നമാസ് (21), സജ്മീർ (34), ഫിദാ ഫാത്തിമ (20) എന്നിവരാണ് ഓപ്പറേഷൻ തൂഫാനിലൂടെ പോലീസ് പിടിയിലായത്.

മലപ്പുറം ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ്സ ജോണിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ, കൊണ്ടോട്ടി എഎസ്പി കാർത്തിക് ബാലകുമാർ, അരീക്കോട് ഇൻസ്പെക്ടർ ശൈലേഷ് എന്നിവരുടെ നേതൃത്വത്തിൽ ഡാൻസാഫ് സംഘവും അരീക്കോട് പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികൾ കുടുങ്ങിയത്. പ്രതികളായ ദിൽഷാദും സജ്മീറും മുൻപും ലഹരിക്കടത്ത് കേസുകളിൽ ഉൾപ്പെട്ട് ജയിൽവാസം അനുഭവിച്ചിട്ടുള്ളവരാണ്. ജാമ്യത്തിലിറങ്ങിയതിന് ശേഷമാണ് ഇവർ.വീണ്ടും ലഹരി വിൽപ്പനയിൽ സജീവമായത്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only