Jun 16, 2026

യുവതിയെ വീട്ടിലേക്ക് വിളിച്ചു വരുത്തി ലൈഗിംക അതിക്രമം,KPCC അംഗം എ അരവിന്ദനെതിരെ താമരശ്ശേരി പോലീസ് കേസെടുത്തു.


താമരശ്ശേരി: താമരശ്ശേരിയിൽ പഞ്ചായത്ത് ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ സ്ഥാപനം നടത്തുന്ന യുവതിയെയാണ് കെ പി സി സി അംഗമായ എ അരവിന്ദൻ വീട്ടിലേക്ക് വിളിച്ചു വരുത്തി ലൈംഗിക അതിക്രമം നടത്തിയത്.

അരവിന്ദൻ പഞ്ചായത്ത് പ്രസിഡൻ്റായ കാലയളവിൽ അനുമതി നൽകി പ്രവർത്തനം ആരംഭിച്ച സ്ഥാപനത്തിൻ്റെ പ്രവർത്തന കാലാവധി അടുത്ത മാസം 14 ന് അവസാനിക്കുകയാണ്, തുടർന്ന് കാലാവധി നീട്ടി കിട്ടാനായി പഞ്ചായത്തിൽ ശുപാർശ ചെയ്യാൻ യുവതി അരവിന്ദനുമായി ഫോണിൽ ബന്ധപ്പെടുകയായിരുന്നു.

ഇതുമായി ബന്ധപ്പെട്ട് സംസാരിക്കുന്നതിന് തൻ്റെ വീട്ടിൽ ആളില്ലാത്ത സമയത്ത സമയമായ ഇന്ന് ഉച്ചക്ക് രണ്ടു മണിക്ക് യുവതിയെ വീട്ടിൽ വിളിച്ചു വരുത്തുകയും, വീട്ടിൽ എത്തിയ യുവതിയെ അകത്തേക്ക് കൈപിടിച്ച് കയറ്റുകയും അരവിന്ദൻ ധരിച്ച ബനിയൻ അയിച്ചു മാറ്റി കയറിപ്പിടിക്കുകയുമായിരുന്നു. ഏറെ പ്രയാസപ്പെട്ടാണ് യുവതി രക്ഷപ്പെട്ടത്.

തുടർന്ന് താമരശ്ശേരി പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകിയതി തുടർന്ന് ലൈംഗിക അതിക്രമം, മാനഭംഗ ശ്രമം തുടങ്ങിയ വകുപ്പുകൾ ചേർത്ത് പോലീസ് കേസെടുത്തു.

കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റായും, പല തവണ താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റായും സ്ഥാനമലങ്കരിച്ചിട്ടുണ്ട്.
എ കെ ജിക്കെതിരെ അരവിന്ദൻ മുമ്പു നടത്തിയ പ്രസംഗം ഏറെ വിവാദമായിരുന്നു'

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only