Jun 21, 2026

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചയാൾ പിടിയിൽ


കൽപ്പറ്റ: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ ചിത്രം മോർഫ് ചെയ്ത് സാമൂഹികമാധ്യമത്തിലൂടെ പ്രചരിപ്പിച്ചയാൾ പിടിയിൽ. കമ്പളക്കാട്, പറളിക്കുന്ന് അമ്പലത്ത് വീട്ടിൽ, എ. മുഹമ്മദ് അലി(20)യെയാണ് ശനിയാഴ്ച മഞ്ചേരിയിൽ നിന്ന് വയനാട് സൈബർ പോലീസ് കസ്റ്റഡിയിലെടുത്തത്.

മെയ് മാസം മുതൽ ഇൻസ്റ്റാഗ്രാമിൽ കുട്ടിയെ പിന്തുടരുന്ന പ്രതി നഗ്ന വീഡിയോ അയക്കണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയായിരുന്നു. അത് നൽകാത്തതിലുള്ള വിരോധം മൂലം കുട്ടി  സ്റ്റോറി ഇട്ട ഫോട്ടോ സ്ക്രീന്ഷോട് എടുത്ത് എ.ഐ ടൂൾ ഉപയോഗിച്ച് മോർഫ് ചെയ്ത് പ്രചരിപ്പിക്കുകയായിരുന്നു. ഇയാളുടെ ഫോൺ പരിശോധിച്ചപ്പോൾ 11 ഓളം ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ ലോഗിൻ ചെയ്ത് പലരുമായി ചാറ്റുകൾ നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. പോലീസ് സംഘത്തിൽ ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ  സി.ആർ. രാജേഷ് കുമാർ, എ.എസ്.ഐ റസാക്ക്, സി.പി.ഒമാരായ അനീസ്, ഷൈജൽ, സുധീഷ്, പ്രവീൺ തുടങ്ങിയവരുണ്ടായിരുന്നു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only