Jun 21, 2026

കാരശ്ശേരി ജില്ലാ പഞ്ചായത്ത് ഡിവിഷൻ ‘സ്നേഹാദരം’: വിദ്യാഭ്യാസ പുരസ്കാരങ്ങൾ വിതരണം ചെയ്തു


മുക്കം: കോഴിക്കോട് ജില്ലാ പഞ്ചായത്ത് കാരശ്ശേരി ഡിവിഷൻ മെമ്പർ മിസ്ഹബ് കീഴരിയൂരിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന വിവിധ വിദ്യാഭ്യാസ പദ്ധതികളുടെ ഭാഗമായി ഉന്നത വിജയികളെ ആദരിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു, എൽ.എസ്.എസ് (LSS), യു.എസ്.എസ് (USS), എൻ.എം.എം.എസ് (NMMS) പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികൾക്കായുള്ള ‘സ്നേഹാദരം’ പുരസ്കാര വിതരണ പരിപാടി കാരശ്ശേരി ഹൈവേ റസിഡൻസിയിൽ വെച്ച് സംഘടിപ്പിച്ചു. തിരുവമ്പാടി നിയോജകമണ്ഡലം എം.എൽ.എ സി.കെ. കാസിം പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം മുനീർ തെക്കുംകുറ്റി സ്വാഗതം ആശംസിച്ചു. ജില്ലാ പഞ്ചായത്ത് അംഗം മിസ്ഹബ് കീഴരിയൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ മറ്റൊരു ജില്ലാ പഞ്ചായത്ത് അംഗമായ പി.ജി. മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. നിസാം കാരശ്ശേരി ആമുഖഭാഷണം നിർവ്വഹിച്ചു.


​വിദ്യാഭ്യാസ രംഗത്ത് കാരശ്ശേരി ഡിവിഷൻ കൈവരിച്ചുകൊണ്ടിരിക്കുന്ന മുന്നേറ്റങ്ങളെ ചടങ്ങിൽ പങ്കെടുത്ത പ്രമുഖർ പ്രകീർത്തിച്ചു. തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആർ. അജിത, വിവിധ ഗ്രാമപഞ്ചായത്തുകളിലെ ജനപ്രതിനിധികളായ മുസീർ കാരമൂല, ജംഷീദ് ഒളകര, ജാഫർ ചോണോട്, ആയിശബി, സീനത്ത് അള്ളി, അമീന ഭാനു, ഹസീന ബഷീർ, സി.കെ. വിജീഷ് നെല്ലിക്കപറമ്പ്, ഹസീന കക്കാട്, കെ. കോയ, യൂനുസ് മാസ്റ്റർ, മജീദ് പുതുക്കുടി, എ.കെ. സാദിക്ക്, നടുക്കണ്ടി അബൂബക്കർ, എം.ടി. സെയ്ദ് ഫസൽ, നൗഫൽ പുതുക്കുടി, അസ്കർ തിരുവമ്പാടി, നിഷാദ് വീചി, സാദിക്ക് കുറ്റിപറമ്പ് എന്നിവർ ചടങ്ങിൽ സംബന്ധിക്കുകയും വിജയികൾക്ക് ആശംസകൾ നേരുകയും ചെയ്തു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only