Jun 27, 2026

കുമാരനെല്ലൂരിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം


മുക്കം : കാരശ്ശേരി ഗ്രാമപഞ്ചായത്ത് കുമാരനല്ലൂരിലെ ജനങ്ങളുടെ ദീർഘകാലത്തെ അങ്ങാടിയിലെ വെള്ളക്കെട്ട് പ്രശ്നം പരിഹരിക്കണമെന്ന ആവശ്യത്തിന് ഒന്നാം വാർഡ് മെമ്പർ ജംഷിദ് ഒളകരയും യു ഡി എ ഫ് നേതാക്കന്മാരും പിഡബ്ലിയു ഉദ്യോഗസ്ഥരെ കാണുകയും കുമാരനെല്ലൂരിലെ വെള്ളക്കെട്ട് പ്രശ്നം പരിഹരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു,
കുമാരനെല്ലൂർ പ്രദേശവാസികളുടെ വർഷങ്ങളായുള്ള വലിയൊരു ദുരിതത്തിനാണ് ഇപ്പോൾ ശാശ്വത പരിഹാരമായിരിക്കുന്നത്. കാലവർഷം കനക്കുമ്പോഴും അല്ലാത്തപ്പോഴും ഈ പ്രദേശത്ത് രൂപപ്പെട്ടിരുന്ന കടുത്ത വെള്ളക്കെട്ട് കച്ചവട സ്ഥാപനങ്ങൾക്ക് വലിയ പ്രയാസമായിരുന്നു 
എന്നാൽ പ്രദേശവാസികളുടെ ഈ ദീർഘകാലത്തെ കാത്തിരിപ്പിനും ദുരിതത്തിനും  അറുതി വരുത്താൻ യുഡിഫ് ഒന്നാം വാർഡ് നേതൃ യോഗംകൂടി തുടർന്ന് 
യു.ഡി.എഫ് മെമ്പറുടെ കൃത്യമായ ഇടപെടലിലൂടെയും നേതൃത്വത്തിലൂടെയും പരിഹാരം കുറിച്ചിരിക്കുകയാണ്.
പ്രദേശത്തെ വെള്ളക്കെട്ട് പൂർണ്ണമായും ഒഴിവാക്കാനുള്ള പ്രവൃത്തികൾ വിജയകരമായി പൂർത്തീകരിക്കുമെന്ന് . നാട്ടുകാർക്ക് ഉറപ്പ് നൽകി
 ഒന്നാം വാർഡ് മെമ്പർ ജംഷീദ് ഒളകര, നിഷാദ് വീച്ചി, അലി വാഹിദ്, യൂസഫ് ചോലക്കൽ എന്നിവർ സന്ദർശിച്ചു

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only