Jul 5, 2026

ഗ്രാമോത്സവമായി തിലാപ്പിയ സീസൺ 3


തിരുവമ്പാടി:
മലബാർ റിവർ ഫെസ്റ്റിവലിൻ്റെ പ്രീ ഇവൻറുകളിൽ ഏറെ ആകർഷകമായ ചൂണ്ടയിടൽ മത്സരം 'തിലാപ്പിയ'സീസൺ 3 തിരുവമ്പാടി ഗ്രാമത്തിൻ്റെ ഉത്സവമായി മാറി. തിരുവമ്പാടി ഗ്രാമപഞ്ചായത്ത് മുൻകൈയെടുത്ത് സീനിയർ ചേംബർ തിരുവമ്പാടി സ്നേഹ ലീജിയന്റെ നേതൃത്വത്തിൽ ലെയ്ക് വ്യൂ ഫാം സ്റ്റേ യിൽ സംഘടിപ്പിച്ച മത്സരം ബഹുമാനപ്പെട്ട എംഎൽഎ സി കെ കാസിം ഉദ്ഘാടനം ചെയ്തു.




തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജിതിൻ പല്ലാട്ട് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മില്ലി മോഹൻ, കോടഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് അന്നക്കുട്ടി ദേവസ്യ, കാരശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് ജി. അബ്ദുൾ അക്ബർ, ഓമശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് സൂപ്പർ സൗദ ടീച്ചർ, വൈസ് പ്രസിഡണ്ട് ഗംഗാധരൻ പി.കെ, കൂടരഞ്ഞി വൈസ് പ്രസിഡണ്ട് ജോർജ്ജുകുട്ടി കക്കാടംപൊയിൽ, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ പ്രദീപ് ചന്ദ്രൻ, അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി സിഇഒ ബിനു കുര്യാക്കോസ്,  മലബാർ റിവർ ഫെസ്റ്റിവൽ പ്രീ ഇവൻറ് കമ്മിറ്റി കൺവീനർ ബോസ് ജേക്കബ്, ജോയിൻ്റ് കൺവീനർ അജു എമ്മാനുവൽ, തിരുവമ്പാടി പഞ്ചായത്ത് പ്രീ ഇവൻറ് കമ്മിറ്റി കൺവീനർ ജോസ് മാത്യു, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ദീപ ഷൈജോ, ഷഹന എസ് പി, സീനിയർ ചേംബർ തിരുവമ്പാടി സ്നേഹ ലീജിയൻ ആക്ടിംഗ് പ്രസിഡണ്ട് ജോസ് തുറക്കൽ, സീനിയർ ചേംബർ ദേശീയ വൈസ് പ്രസിഡണ്ട് ലാലു സികെ, തിരുവമ്പാടി ലീജിയൻ  സെക്രട്ടറി ജോളി ആനക്കല്ലുങ്കൽ, സീനിയർ ചേംബർ ഭാരവാഹി പി.എ മത്തായി, മലബാർ റിവർ ഫെസ്റ്റിവൽ ഭാരവാഹികളായ പോൾസൺ അറക്കൽ, ഷെല്ലി കുന്നേൽ തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു. 

ബഹുമാനപ്പെട്ട എംഎൽഎ ചൂണ്ടയിട്ട് മത്സരം ഉദ്ഘാടനം ചെയ്യവേ, ഏതാനും സെക്കൻ്റുകൾക്കുള്ളിൽ എംഎൽഎ യുടെ ചൂണ്ടയിൽ മീൻ കുരുങ്ങിയത് ജനങ്ങളിൽ ആശ്ചര്യവും ആവേശവും ജനിപ്പിച്ചു. 

പത്ത് വയസ്സുകാരൻ മുതൽ എൺപത്തിയഞ്ച് വയസ്സുള്ള വനിത വരെ അമ്പതോളം മത്സരാർത്ഥികളാണ് തീലാപ്പിയ സീസൺ 3 യുടെ ഭാഗമായത്. മുൻ വർഷങ്ങളേക്കാൾ വനിതാ മത്സരാർത്ഥികളുടെ വർദ്ധിച്ച പങ്കാളിത്തം ഈ സീസണിന്റെ പ്രത്യേകതയായിരുന്നു. 

ഒരു മണിക്കൂർ മത്സര സമയത്തിനുള്ളിൽ നാലര കിലോയുടെ മത്സ്യം പിടിച്ച ഷിജിൻ പി.സി. മൂവായിരം രൂപയും മൂന്ന് കിലോ മത്സ്യവും അടങ്ങുന്ന ഒന്നാം സമ്മാനത്തിന് അർഹനായി. കൂടത്തായി സ്വദേശി മിഥുൻ മൂന്നര കിലോ മത്സ്യം പിടിച്ച് രണ്ടാം സമ്മാനത്തിനും കൂടരഞ്ഞി സ്വദേശി അബ്ദുൽ ലത്തീഫ് മൂന്നാം സമ്മാനത്തിനും അർഹരായി. രണ്ടാം സ്ഥാനം നേടിയ മിഥുൻ രണ്ടേകാൽ കീലോയുള്ള ഒറ്റ മത്സ്യത്തെ പിടച്ച് ജംബോ ക്യാച്ച് സമ്മാനവും സ്വന്തമാക്കി.

തിരുവമ്പാടി ഗ്രാമപഞ്ചായത്ത് അംഗവും മലബാർ റിവർ ഫെസ്റ്റിവൽ പ്രീ ഇവൻറ് കമ്മിറ്റി കൺവീനറുമായ ബോസ് ജേക്കബ്, ജോയിൻ്റ് കൺവീനർ അജു എമ്മാനുവൽ, സീനിയർ ചേംബർ ഭാരവാഹികൾ, തിലാപ്പിയ സീസൺ 3 യുടെ പ്രായോജകരായ മാതാ ഫിനാൻസ്, പനയങ്കൽ സ്റ്റീൽസ്, ഡ്രീം റോക്ക് റിസോർട്ട് എന്നിവയുടെ മാനേജ്മെൻ്റ് പ്രതിനിധികൾ, മത്സര വേദിയായ ലെയ്ക് വ്യൂ ഫാം സ്റ്റേ ഉടമ ജയ്സൺ പ്ലാത്തോട്ടം തുടങ്ങിയവരുടെ നേതൃത്വത്തിൽ വിജയികൾക്കുള്ള സമ്മാനദാന ചടങ്ങും നടത്തി.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only