Jul 5, 2026

ലഹരിക്കെതിരെ വിദ്യാർത്ഥികളുടെ ജാഗ്രത: വ്യക്തിത്വ വികസന ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ

നെല്ലിപ്പൊയിൽ:  ലഹരിമുക്ത സമൂഹം സൃഷ്ടിക്കണമെന്ന സന്ദേശമുയർത്തി നെല്ലിപ്പൊയിൽ സെന്റ് ജോൺസ് ഹൈസ്കൂളിലെ വ്യക്തിത്വ വികസന ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു.

സ്കൂളിൽ നടന്ന ചടങ്ങിൽ പ്രധാനാധ്യാപിക ഷില്ലി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. കോടഞ്ചേരി ലഹരി വിമോചന കേന്ദ്രം ഡയറക്ടർ ഷിബു ഒ.എസ്. മുഖ്യപ്രഭാഷണം നടത്തി. 
ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ചും ലഹരിയുടെ വ്യാപനം തടയുന്നതിന് കുടുംബവും വിദ്യാലയവും സമൂഹവും കൈകോർത്ത് പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സ്‌കൂൾ പ്രതിനിധി അലക്സ് ജോമോൻ തൻ്റെ പ്രസംഗത്തിലൂടെ കുട്ടികളെ ബോധവൽക്കരിച്ചു

വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തത്തോടെയാണ് പരിപാടികൾ അരങ്ങേറിയത്. ലഹരി വിരുദ്ധ പ്രതിജ്ഞ, ലഹരിക്കെതിരെയുള്ള സന്ദേശങ്ങളടങ്ങിയ കൈപുസ്തക പ്രകാശനം, വിദ്യാർത്ഥികളുടെ മൈം അവതരണം, ലഹരിക്കെതിരെ കുട്ടികളെ അണിച്ചേർക്കാൻ നടത്തിയ മത്സരങ്ങളുടെ സമ്മാനദാനം എന്നിവയും പരിപാടിയുടെ ഭാഗമായി നടന്നു.

പരിപാടിയിൽ സിസ്റ്റർ അന്നമ്മ കെ.ടി. ജോസഫ് കുര്യൻ, ഷാന്റി ഒ.എസ്., സൈക്യാട്രിക് സോഷ്യൽ വർക്കർ വിപിൻ വർഗീസ് എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. സ്കൂളിലെ അധ്യാപകരും അനധ്യാപകരും പരിപാടിയിൽ പങ്കെടുത്തു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only