Jul 1, 2026

മുക്കം മയക്കുമരുന്ന് വേട്ട; ഒരു സ്ത്രീ കൂടി പിടിയിൽ.


മുക്കം: മുക്കത്ത് രണ്ടേമുക്കാൽ കിലോ എം ഡി എം എ പിടിച്ച കേസിൽ കൂട്ടുപ്രതിയായ യുവതിയെ അറസ്റ്റു ചെയ്തു.

നീലേശ്വരം മാങ്ങാപൊയിൽ സ്വദേശിനിയായ ഖദീജ( 40) യെയാണ് താമരശ്ശേരി DYSP വിനോദ് കുമാർ അറസ്റ്റ് ചെയ്തത്.ഹനീഫയുടെ മയക്കുമരുന്നുമായി ബന്ധപ്പെട്ട പണമിടപാടുകൾ കദീജയുടെ അക്കൗണ്ട് മുഖേനയാണ് നടത്തിയിരുന്നത്.
മുഖ്യ പ്രതി ഹനീഫയെ ഏകദേശം 2.8 കിലോഗ്രാമിലധികം ലഹരിമരുന്നുമായി വാടകവീട്ടിൽ നിന്ന് പിടികൂടിയിരുന്നു.

കഴിഞ്ഞ ഏപ്രിലിൽ ഡാൻസാഫ് (DANSAF) സംഘമാണ് ഹനീഫയെ (36 വയസ്സ്) ആദ്യമായി പിടികൂടുന്നത്. ഇയാൾക്കൊപ്പം ബേപ്പൂർ സ്വദേശിനിയായ റെയ്ഹാനത്ത് എന്ന സ്ത്രീയും അറസ്റ്റിലായിരുന്നു.


പൂളപ്പൊയിലിൽ ഇയാൾ വാടകയ്‌ക്കെടുത്ത വീട്ടിൽ നടത്തിയ പരിശോധനയിലാണ് വൻതോതിൽ MDMA കണ്ടെത്തിയത്. കൂടാതെ നോട്ട് എണ്ണുന്ന മെഷീൻ, ഇലക്ട്രോണിക് ത്രാസുകൾ എന്നിവയും അവിടെയുണ്ടായിരുന്നു.
ലഹരിവസ്തുക്കളുടെ ഉറവിടം കണ്ടെത്താനായി ഡൽഹിയിലേക്ക് തെളിവെടുപ്പിന് കൊണ്ടുപോകുന്നതിനിടെ, മേയ് 22-ന് ഗുജറാത്തിലെ വഡോദരയ്ക്ക് സമീപം ഹനീഫ പൊലീസിനെ വെട്ടിച്ച് ട്രെയിനിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു.


തുടർന്ന് 10 ദിവസത്തോളം നീണ്ട തിരച്ചിലിനൊടുവിൽ, ജൂൺ മാസത്തിന്റെ തുടക്കത്തിൽ കർണാടകയിലെ കലബുറഗിയിൽ വച്ച് അന്വേഷണസംഘം ഇയാളെ സാഹസികമായി പിടികൂടി.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only