Jul 11, 2026

ഫാം ടൂറിസം പഠന സംഘത്തെ സന്ദർശിച്ച് ചർച്ച നടത്തി കൊടുവള്ളി ബ്ലോക്ക് പ്രസിഡണ്ട്


മെയ് മാസത്തിലെ കനത്ത വേനലിൽ താത്കാലികമായി നിർത്തി വച്ചിരുന്ന തിരുവമ്പാടി ഫാം ടൂറിസ സർക്യൂട്ടിലെ ഏകദിന സന്ദർശന യാത്രകൾ കൃഷി വകുപ്പ് ആത്മ പഠന യാത്രകളോടെ പുനരാരംഭിച്ചു. കോഴിക്കോട് അഗ്രോ ഫാം ടൂറിസം (കാഫ്റ്റ്) പദ്ധതിയുടെ ഏറ്റവും സജീവമായ ഘടകമാണ് തിരുവമ്പാടിയിലെ ഇരവഞ്ഞിവാലി ഫാം ടൂറിസം സർക്യൂട്ട്.

മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ ബ്ലോക്ക് പരിധിയിലെ മേലാറ്റൂർ, പെരിന്തൽമണ്ണ, അങ്ങാടിപ്പുറം കൃഷിഭവനുകളിൽ നിന്നായി കർഷകരും ഉദ്യോഗസ്ഥരും അടക്കം എഴുപത്തിനാല് അംഗ സംഘമാണ് സന്ദർശനം നടത്തിയത്. കൃഷി ഓഫീസർമാരായ ഐശ്വര്യ മോഹൻ, ഡാസൽ സേവ്യർ, കൃഷി അസിസ്റ്റൻ്റുമാരായ അമീൻ, സന്ധ്യ, പ്രമീള പി.ആർ, രാജീവ്, ആത്മ ഉദ്യോഗസ്ഥ ജയലത തുടങ്ങിയവർ സന്ദർശക സംഘത്തിന് നേതൃത്വം നൽകി. 

കാഫ്റ്റ് കോ ഓർഡിനേറ്ററും തിരുവമ്പാടി ഫാം ടൂറിസം സൊസൈറ്റി പ്രസിഡണ്ടുമായ അജു എമ്മാനുവൽ, തിരുവമ്പാടി ഫാം ടൂറിസം സൊസൈറ്റി ജോയിൻ്റ് സെക്രട്ടറി ജയ്സൺ പ്ലാത്തോട്ടം എന്നിവരുടെ നേതൃത്വത്തിൽ സന്ദർശകരെ സ്വീകരിക്കുകയും ആവശ്യമായ സഹായ സഹകരണങ്ങൾ നൽകുകയും ചെയ്തു. തിരുവമ്പാടി ലെയ്ക് വ്യൂ ഫാം സ്റ്റേ, കോടഞ്ചേരി കണ്ണോത്ത് തുഷാര ഹണി പ്രോസസ്സിംഗ് യൂണിറ്റ്, ആനക്കാംപൊയിൽ കാർമൽ ഫാം, ഗ്രീൻ വില്ലാസ് ഫാം, കല്ലോലിക്കൽ അഗ്രോ ഫാം, പുന്നക്കൽ താലോലം പ്രൊഡക്ട്സ്, പൊന്നാങ്കയം അക്വാ പെറ്റ്സ് ഇന്റർനാഷണൽ, നെല്ലിപ്പൊയിൽ വിങ്സ് ലാൻഡ് ബേർഡ്സ് പാർക്ക്, കോടഞ്ചേരി ഏദൻ ഗാർഡൻസ് എന്നിവിടങ്ങളിൽ സന്ദർശനം നടത്തിയ സംഘം ഫാമുകളിൽ നിന്നും ലഭ്യമായ കാർഷിക പഠന വിവരങ്ങൾ, ഈ സർക്യൂട്ടിലെ നല്ല ആതിഥേയത്വം, മികച്ച ഭക്ഷണം എന്നിവയിൽ ഏറെ സംതൃപ്തി രേഖപ്പെടുത്തിയാണ് മടങ്ങിയത്. 

കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അംബിക മംഗലത്ത്, സ്ഥിരം സമിതി അധ്യക്ഷ മൈമൂന ഹംസ, മെമ്പർമാരായ രാധാമണി , ഷഹാന എസ്പി, ദീപ ഷൈജോ, കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ പ്രിയ മോഹൻ എന്നിവർ അടങ്ങിയ കമ്മിറ്റി സന്ദർശക സംഘവുമായി കൂടിക്കാഴ്ച നടത്തുകയും അഭിപ്രായങ്ങൾ തേടുകയും ചെയ്തു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only