കോടഞ്ചേരി: അനശ്വര രക്തസാക്ഷി ജോബി ആഡ്രൂസിൻ്റെ രക്തസാക്ഷി ദിനാചരണം ജന്മനാടായ മൈക്കാവിൽ എസ് എഫ് ഐ മുൻ സംസ്ഥാന പ്രിസിഡണ്ടും , ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ പ്രിസിഡണ്ടുമായ കെ അനുശ്രീ ഉദ്ഘാടനം ചെയ്തു.
1992 ജൂലൈ 15 നാണ് താമരശ്ശേരി കോരങ്ങാട് ഗവൺമെൻ്റ് സ്കൂളിൽ വെച്ച് എസ് എഫ് ഐ ജില്ലാജാഥക്ക് നേരെ കെ എസ് യു , എം എസ് എഫ് കലാപകാരികൾ ആക്രമണം സംഘടിപ്പിയുകയും ഇതിൻ്റെ ഭാഗമായി ഇവരുടെ കല്ലേറ് കൊണ്ടാണ് ജോബി കൊലചെയ്യപ്പെട്ടത്.
കേരളത്തിലെ യു ഡി എഫ് സർക്കാർ ബിജെപിക്ക് വേണ്ടി ഭരിക്കുന്ന ഗവൺമെൻ്റാണ്. ആർഎസ് എസുകാരെ സർക്കാരിൻ്റെ ഭാഗമായ നിയമനങ്ങളിൽ നിയമിക്കുന്നു. 1937 ജവഹർലാൽ നെഹ്റുവിൻ്റെ നേതൃത്ത്വത്തിൽ വദ്ദേമാതരം മുഴുവനായി പാടേണ്ടതില്ല എന്ന് തീരുമാനിച്ചതാണ്. ഇന്ത്യയുടെ ബഹുസ്വരതക്ക് ഇതിൻ്റെ മുഴുവനായ ആലാപനം ഭംഗം വരുത്തും എന്നത് കൊണ്ടാണ് അന്നങ്ങനെ തീരുമാനിക്കേണ്ടി വന്നത്. എന്നാൽ ഇപ്പോൾ കോൺഗ്രസ്സു ലീഗും ബിജെപിക്ക് വേണ്ടി വീണ്ടും ഇതാലപിക്കാൻ തയ്യാറാകുന്നു. ഇഡി മോഡിയെ സ്നേഹിക്കുന്നതിനേക്കാളേറെ വിഡി മോഡിയെ സ്നേഹിക്കുകയാണ്. ഈ കപട മതേതര വാദികൾക്കെതിരായ പോരാട്ടത്തിൽ ജോബിയുടെ സ്മരണ കൂടുതൽ കരുത്ത് പകരുമെന്ന് കെ അനുശ്രീ പറഞ്ഞു.
ലോക്കൽ സെക്രട്ടറി എ എസ് രാജു അത്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി വിശ്വനാഥൻ, ജില്ലാകമ്മറ്റി അംഗങ്ങളായ വി കെ വിനോദ് , ലിൻ്റോ ജോസഫ്, ഏരിയാകമ്മിറ്റി അംഗം പുഷ്പസുരേന്ദ്രൻ , കണ്ണോത്ത് ലോക്കൽ സെക്രട്ടറി കെ എം ജോസഫ്, ഷിബു പുതിയേടത്ത് എന്നിവർ പ്രസംഗിച്ചു. സംഘാടക സമിതി ചെയർമാൻ എ എം ഫൈസൽ സ്വാഗതവും, കൺവീനർ വി ബിനുരാജ് നന്ദിയും പറഞ്ഞു.
Post a Comment