Jul 23, 2026

കടലോരത്തിന്റെ വിനോദം മലകയറുന്നു.


വീശിയടിക്കുന്ന പടിഞ്ഞാറൻ കാറ്റിനൊപ്പം മലമുകളിൽ  പാറി നടക്കുന്ന പട്ടങ്ങളുടെ ഉത്സവം കക്കാടംപൊയിൽ കൈറ്റ് ഫെസ്റ്റ്.

25-ാം തിയ്യതി - ഈ വരുന്ന ശനിയാഴ്ച - കക്കാടംപൊയിൽ ഫോഗി മൗണ്ടൻ പാർക്ക് ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്നു. 

സ്ഥിരമായി കടൽ തീരങ്ങളിൽ സംഘടിപ്പിക്കപ്പെടാറുള്ള പട്ടം പറത്തൽ വിനോദം മലമുകളിലേക്കും വ്യാപിപ്പിക്കാനായുള്ള ഈ പരിശ്രമം കൂടരഞ്ഞി ഗ്രാമപഞ്ചായത്തും കക്കാടംപൊയിൽ ടൂറിസം ഓർഗനൈസേഷനും റോട്ടറി മിസ്റ്റിമെഡോസും ചേർന്നാണ് ചെയ്യുന്നത്. ജൂലൈ ആദ്യവാരത്തിൽ ഇന്തോനേഷ്യയിൽ നടന്ന അന്താരാഷ്ട്ര കൈറ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്കായി മത്സരിച്ച് രണ്ടാം സ്ഥാനം നേടിയ വൺ ഇന്ത്യ കൈറ്റ് ടീമാണ് കക്കാടംപൊയിൽ കൈറ്റ് ഫെസ്റ്റിവലിന് ആവശ്യമായ സാങ്കേതിക പ്രവർത്തനങ്ങൾ നടത്തുന്നത്. 

പശ്ചിമ ഘട്ട മലനിരകളുടെ മനം നിറയ്ക്കുന്ന  ഹരിതാഭയും കോടമഞ്ഞിൻ്റെ കുളിർമ്മയും പട്ടങ്ങളുടെ വർണ്ണാഭയും ഒരുമിച്ച് ആസ്വദിക്കാനുള്ള  അവസരമാണ് ഇതിലൂടെ ഒരുങ്ങുന്നത്. 

കൈറ്റ് ഫെസ്റ്റിൽ പങ്കെടുക്കാനും പട്ടം പറത്തലിൽ പരിശീലനം നേടാനും താത്പര്യമുള്ളവർക്ക് 9895043193 എന്ന നമ്പറിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. രജിസ്ട്രേഷൻ ഫീസ് ഉണ്ടായിരിക്കുന്നതല്ല.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only