ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്തിലെ ചുണ്ടത്തുപൊയിൽ വാർഡിലെ ജി.യു.പി.എസ് ചുണ്ടത്തുപൊയിൽ സ്കൂളിൽ ക്രിയേറ്റീവ് ലാബിന്റെ ഉദ്ഘാടനം ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജീർ മേത്തലയിൽ നിർവഹിച്ചു.
കൊച്ചിൻ യൂണിവേഴ്സിറ്റിയുമായി (CUSAT) ചേർന്നുള്ള ക്രിയേറ്റീവ് ലാബിന്റെ നിർമ്മാണം ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്തിലെ വിദ്യാഭ്യാസ രംഗത്തെ ഒരു പൊൻതൂവലായി മാറി.
വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം വിദ്യാർത്ഥികളുടെ കഴിവുകൾ വികസിപ്പിക്കുന്നതിനൊപ്പം മാനസികമായ ഉല്ലാസത്തിനും, കുട്ടികൾക്ക് പഠനം കൂടുതൽ എളുപ്പമാക്കാനും ഇത്തരം ക്രിയേറ്റീവ് ലാബുകൾ ഏറെ അനുയോജ്യമാണെന്ന് പ്രസിഡണ്ട് തന്റെ പ്രസംഗത്തിൽ സൂചിപ്പിച്ചു.
ചടങ്ങിന്റെ അധ്യക്ഷത ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടെസ്സി സണ്ണി നിർവഹിച്ചു. യോഗത്തിൽ ആരോഗ്യ-കായിക-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.കെ. ഉബൈദുള്ള
വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സൈഫുദ്ദീൻ കണ്ണനാരി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുബൈദ വടക്കുമുറി, ദീപ്തി ബോസ്, ഷൈജു വെറ്റിലപ്പാറ തുടങ്ങിയവർ ആശംസ അർപ്പിച്ചുകൊണ്ട് സംസാരിച്ചു.യോഗത്തിൽ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായുള്ള മത്സരത്തിൽ വിജയികളായിട്ടുള്ള വിദ്യാർത്ഥികളെ ആദരിച്ചു.
Post a Comment