Jul 29, 2026

കയാക്കിംഗിലും ഒരു കൈ നോക്കി സി.കെ കാസിം എം എൽ എ


മുക്കം: മലയോര മേഖലയിൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത
കനത്ത മഴയെ തുടർന്ന് ഇരുവഴിഞ്ഞി പുഴയിലൂടെ കുത്തിയൊലിച്ചു വരുന്ന മലവെള്ളത്തിനിടയിലൂടെ ഒരു കയാക്കിംഗ് താരത്തെ പോലെ സി.കെ കാസിം എം എൽ എ ബോട്ടിൽ കയാക്കിംഗ് പരിശീലനം നടത്തിയത് കണ്ടു നിന്നവരെ മാത്രമല്ല കയാക്കിംഗ് പരിനീലനത്തിനെത്തിയ കയാക്കർമാരെ വരെ അദ്ഭുതപ്പെടുത്തി. ബുധനാഴ്ച കയാക്കിംഗ് ഒരുക്കങ്ങൾ വിലയിരുത്താനായി കോടഞ്ചേരി ഇലന്തു കടവിൽ എത്തിയപ്പോഴായിരുന്നു എം എൽ എ യുടെ ഈ സാഹസിക പ്രകടനം.ഹെൽമെറ്റും സുരക്ഷ വസ്ത്രവും ധരിച്ച് തുഴയുമായി ബോട്ടിൽ കയറിയപ്പോൾ ഇത്രയും മികച്ചൊരു പ്രകടനം ആരും പ്രതീക്ഷിച്ചിരുന്നില്ല. പുഴയിലെ കുത്തൊഴിക്കിനെ വലിയ ഭയം തോന്നിയില്ലന്നും ചെറുപ്പകാലം മുതൽ പുഴയുമായി വലിയ ബന്ധമാണുള്ളതെന്നും എം എൽ എ പറഞ്ഞു. സ്കൂളിൽ പഠിക്കുന്ന സമയത്ത് തൻ്റെ സഹപാഠികളെ അക്കരെ എത്തിക്കൽ പ്രധാന വിനോദമായിരുന്നു എന്നും എം എൽ എ പറഞ്ഞു. കഴിഞ്ഞ ദിവസം കൊടിയത്തൂരിൽ നടന്ന വണ്ടിപ്പൂട്ട് മത്സരത്തിൽ ചെളിയിലൂടെ വണ്ടിയോടിച്ച് എം എൽ എ കയ്യടി നേടിയിരുന്നു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only