Jul 29, 2026

മലബാർ റിവർ ഫെസ്റ്റിവൽ: അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിംഗ് ചാമ്പ്യൻഷിപ്പിന് നാളെ (വ്യാഴം) തുടക്കം ഇന്ത്യൻ കയാക്കിംഗ് ടീമിന്റെ റാങ്കിങ്ങും ട്രയൽസും ഇത്തവണ കോടഞ്ചേരിയിൽ


കോടഞ്ചേരി: സാഹസിക കായിക പ്രേമികൾക്ക് ആവേശത്തിൻ്റെ നാല് ദിനങ്ങൾ സമ്മാനിക്കാൻ
മലബാർ റിവർ ഫെസ്റ്റിവൽ അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിംഗ് ചാമ്പ്യൻഷിപ്പിന് ഇന്ന് കോടഞ്ചേരിയിൽ തുടക്കമാവും.
 ചാമ്പ്യൻഷിപ്പിന് വേദിയാകുന്ന കോടഞ്ചേരി പുലിക്കയത്ത്  ഒരുക്കങ്ങളെല്ലാം പൂർത്തിയായിക്കഴിഞ്ഞു. 
കേരള ടൂറിസം വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റി (കെ.എ.ടി.പി.എസ്), ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ (ഡി.ടി.പി.സി), കോഴിക്കോട് ജില്ലാപഞ്ചായത്ത്, എന്നിവരുടെ സഹകരണത്തോടെ കയാക്കിംഗ് ഇന്ത്യൻ ആൻഡ് കനോയിംഗ്  അസോസിയേഷൻ്റെ സാങ്കേതിക  സഹായത്തോടെയാണ് (ഐ.കെ.സി.എ) സംഘടിപ്പിക്കുന്നത്.  ദക്ഷിണേന്ത്യയിൽ വൈറ്റ് വാട്ടർ കയാക്കിംഗ് എന്ന കായിക വിനോദത്തെ പ്രോത്സാഹിപ്പിക്കുകയും അന്താരാഷ്ട്ര ശ്രദ്ധ നേടുകയും ചെയ്യുക എന്നതാണ്  ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നതിന്റെ പ്രധാന ലക്ഷ്യം.
ജൂലൈ 30,31 ഓഗസ്റ്റ് 1,2 തീയതികളിൽ ജില്ലയിലെ ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലുമായാണ് മത്സരം.ലോകത്തിൻ്റെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള വൈറ്റ് വാട്ടർ കായാക്കിംഗ് താരങ്ങൾ, സാഹസിക കായിക പ്രേമികൾ, ടൂറിസം പ്രതിനിധികൾ എന്നിവർ പങ്കെടുക്കുന്ന  മേള, കേരളത്തിൻ്റെ അഡ്വഞ്ചർ ടൂറിസം സാധ്യതകളെ ആഗോള തലത്തിൽ പ്രദർശിപ്പിക്കുന്നതോടൊപ്പം സംസ്ഥാനത്തിന്റെ ടൂറിസം ബ്രാൻഡിംഗിനും പ്രാദേശിക സമ്പദ്‌വ്യവസ്ഥയ്ക്കും വലിയ പിന്തുണ നൽകുമെന്നാണ് പ്രതീക്ഷ.  കയാക്ക് സ്ലാലോം, ബോട്ടർ ക്രോസ്, ഡൗൺ റിവർ എന്നീ മത്സര വിഭാഗങ്ങളാണ് ഉള്ളത്.അന്താരാഷ്ട്ര മത്സരങ്ങൾക്ക് പുറമേ, ഇന്ത്യൻ കയാക്കിംഗ് ടീമിന്റെ റാങ്കിങ്ങും ട്രയൽസും ഇത്തവണ ഇവിടെയാണ് നടക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.
 മത്സരങ്ങൾക്ക് മുന്നോടിയായി കോഴിക്കോട് ജില്ലാ കളക്ടർ  മാധവിക്കുട്ടി, തിരുവമ്പാടി
എം.എൽ.എ സി.കെ കാസിം, ജനപ്രതിനിധിൾ, ജനകീയ സമിതി ഭാരവാഹികൾ എന്നിവർ വേദി നേരിട്ടെത്തി സന്ദർശിച്ച് ഒരുക്കങ്ങൾ വിലയിരുത്തി.
നിലവിൽ കയാക്കിംഗിന് ഏറ്റവും അനുകൂലമായ കാലാവസ്ഥയും സാഹചര്യവുമാണ് ഇവിടെയുള്ളതെന്നും സുരക്ഷാ സജ്ജീകരണങ്ങൾ ഉൾപ്പെടെയുള്ള എല്ലാ മുൻകരുതലുകളും പൂർത്തിയായിട്ടുണ്ടന്നും കളക്ടർ പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മികച്ച താരങ്ങളും ലോകോത്തര ചാമ്പ്യന്മാരും ഒരേ വേദിയിൽ മാറ്റുരയ്ക്കുന്നത് കാണാൻ വലിയ ജനപ്രവാഹമാണ് സംഘാടകർ പ്രതീക്ഷിക്കുന്നത് എന്നും നാടിന്റെ നാനാഭാഗങ്ങളിൽ നിന്നുമുള്ള കായിക പ്രേമികൾക്കും വിനോദസഞ്ചാരികൾക്കും ഒരുപോലെ എത്തിച്ചേരാനും ആസ്വദിക്കാനും കഴിയുന്ന രീതിയിലാണ് എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കിയിരിക്കുന്നതെന്നും  സി.കെ കാസിം എം എൽ എ പറഞ്ഞു.തുടർന്ന് നടന്ന അവലോകന യോഗത്തിൽ തിരുവമ്പാടി എംഎൽഎ സി കെ കാസിം അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടർ കെ.എസ് മാധവിക്കുട്ടി, 
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മില്ലി മോഹൻ, മുക്കം മുൻസിപ്പൽ ചെയർപേഴ്സൺ കെ.പി ചാന്ദ്നി, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമാരായ അന്നക്കുട്ടി ദേവസ്യ, ജിതിൻ പല്ലാട്ട്, കോടഞ്ചേരി വൈസ് പ്രസിഡൻറ് അലക്സ് തോമസ് ചെമ്പകശ്ശേരി, സ്റ്റാൻ്റിൽ കമ്മറ്റി ചെയർപേഴ്സൺമാരായ റിയാനസ് സുബൈർ, വിൻസൻറ് വടക്കേമുറി, മിനി സണ്ണി, ബിനു കുര്യാക്കോസ്, ടൂറിസം ജെഡി അഭിലാഷ്, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ പ്രദീപ് , ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ബേബി വളയത്തിൽ, റീന ബിജു കക്കോഴിയിൽ ,വിൽസൺ തറപ്പേൽ, സജിനി രാമൻകുട്ടി, റെജി തമ്പി, ബോസ് ജേക്കബ് വിവിധ സബ് കമ്മിറ്റി ഭാരവാഹികളായ പോൾസൺ അറക്കൽ, ബെനിറ്റോ ചാക്കോ, അബ്ദുള്ള , സാകിറ ഷമീർ, ഷാനു കരിമ്പാലക്കുന്ന്, അജു ഇമ്മാനുവൽ എന്നിവർ പങ്കെടുത്തു

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only