കൂടരഞ്ഞി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ദാറുൽ ഉലൂം എ.എൽ.പി. സ്കൂളിൽ മഞ്ഞപ്പിത്ത പ്രതിരോധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജുകുട്ടി കക്കാടംപൊയിൽ പരിപാടി ഉദ്ഘാടനം ചെയ്തു.
മെഡിക്കൽ ഓഫീസർ ഡോ. പി. കെ. ദിവ്യ മഞ്ഞപ്പിത്തത്തിന്റെ കാരണങ്ങൾ, രോഗലക്ഷണങ്ങൾ, രോഗവ്യാപന മാർഗങ്ങൾ, പ്രതിരോധ നടപടികൾ, വ്യക്തിശുചിത്വത്തിന്റെയും ശുദ്ധമായ കുടിവെള്ളത്തിന്റെയും പ്രാധാന്യം എന്നിവയെക്കുറിച്ച് ബോധവൽക്കരണ ക്ലാസ് നയിച്ചു.
പരിപാടിയിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ നിസാറ ബീഗം, ആയിഷബി ഷിയാസ്, ഹെൽത്ത് ഇൻസ്പെക്ടർ കെ. ബി. ശ്രീജിത്ത്, സ്കൂൾ ഹെഡ്മാസ്റ്റർ കെ. പി. ജാബിർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഷിജു പി. ജേക്കബ്, ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ് പി മേഘ, ശബ്ന യൂനസ്, പി.ടി.എ. പ്രസിഡന്റ് ഹംസ കുഴിയങ്ങര, ആലിഫ് ഇംഗ്ലീഷ് സ്കൂൾ പ്രിൻസിപ്പൽ മുഹ്സിന, അൻവർ സാലിഹ് എന്നിവർ സംസാരിച്ചു.
വിദ്യാർത്ഥികൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്ത പരിപാടിയിൽ മഞ്ഞപ്പിത്ത പ്രതിരോധ പ്രവർത്തനങ്ങളിൽ എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്ന് യോഗത്തിൽ ആവശ്യപ്പെട്ടു.
Post a Comment