കൂടരഞ്ഞി: ഗ്രാമപഞ്ചായത്തിന്റെയും കൂടരഞ്ഞിയിലെ പൗരസമിതിയുടെയും നേതൃത്വത്തിൽ സി. കെ. കാസിം എം.എൽ.എയ്ക്ക് ജന്മനാട് പൗരസ്വീകരണം നൽകി.
കൂടരഞ്ഞി ബസ് സ്റ്റാൻഡിൽ നിന്ന് ബാൻഡ് വാദ്യമേളങ്ങളുടെ അകമ്പടിയോടെ നൂറുകണക്കിന് ആളുകൾ അണിനിരന്ന ഘോഷയാത്രയോടെയാണ് പരിപാടിക്ക് തുടക്കമായത്. ഘോഷയാത്ര കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ സമാപിച്ചു.
കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബോബി ഷിബുവിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് പ്രമുഖ
സാഹിത്യകാരൻ എം. എൻ. കാരശ്ശേരി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ് കുട്ടി കക്കാടംപൊയിൽ മുഖ്യാതിഥിയായി.
ജില്ലാ പഞ്ചായത്ത് അംഗം മിസ്ഹബ് കീഴരിയൂർ, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ നിസാറ ബീഗം, ജെയിംസ് വേളാശ്ശേരി, ആയിഷബീ ഷിയാസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജിമ്മി ജോസ് പൈമ്പിള്ളിൽ, മുഹമ്മദ് വട്ടപ്പറമ്പിൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ലീലാമ്മ ദേവസ്യ, സക്കീന സലീം, വിനോദ് മഞ്ഞപ്പാറ, ഷീബ റോയി, മേരി തങ്കച്ചൻ, എം കെ സജയ്, സണ്ണി പെരുകിലംതറപ്പേൽ, പി. എം. തോമസ്, ജോമ സുരേഷ്, സണ്ണി കിഴുക്കരക്കാട്ട്, എൻ. ഐ. അബ്ദുൽ ജബ്ബാർ, ഹെലൻ ഫ്രാൻസിസ്, ജോണി പ്ലാക്കാട്ട്, ഷൈജു കോയിനിലം, മനു പൈമ്പിള്ളി, വിൽസൺ പുല്ലുവേലി, മുഹമ്മദ് പാതിപറമ്പിൽ, ഹമീദ് ആറ്റുപുറം, വിജയൻ മണിയംപാറ, ഷുക്കൂർ മിനർവ, ബാബു ചെല്ലന്തറയിൽ, സജി പെണ്ണാപറമ്പിൽ, സുന്ദരൻ പ്രണവം, ജോർജ് മംഗര, ഷാജി വേനപ്പാറ, എം ടി തോമസ്, അഡ്വ. സിബു തോട്ടത്തിൽ, ഷിജോ ജോർജ്, ജയേഷ് സ്രാമ്പിക്കൽ എന്നിവർ സംസാരിച്ചു.
സ്വീകരണത്തിന് നന്ദി അറിയിച്ചുകൊണ്ട് സി. കെ. കാസിം എം.എൽ.എ മറുപടി പ്രസംഗം നടത്തി.
Post a Comment