Jul 21, 2026

രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്തു, പ്രധാനമന്ത്രിയുടെ വീടിന് മുന്നില്‍ പൊലിസ് നടപടി


ഡല്‍ഹി: കോക്രോച്ച് ജനതാ പാർട്ടിക്ക് പിൻതുണ പ്രഖ്യാപിച്ച് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോൺ​ഗ്രസ് നടത്തിയ പ്രതിഷേധത്തിൽ അസാധാരണ നീക്കവുമായി പൊലിസ്. രാഹുൽ ​ഗാന്ധിയെ റോഡിൽ വലിച്ചിഴച്ച് നീക്കി അറസ്റ്റ് ചെയതു. സ്ഥലത്ത് വന്‍ സംഘര്‍ഷാവസ്ഥയാണ്  ഉണ്ടായത്. പ്രിയങ്ക​ഗാന്ധി,  കെ.സി.വേണുഗോപാല്‍ ഉള്‍പ്പടെയുള്ള  മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെയും ബലം പ്രയോ​ഗിച്ച്  അറസ്റ്റ് ചെയ്തതു.

പൊലിസും നേതാക്കളും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി.  പൊലിസ് വാഹനത്തിന് ഉള്ളിലേക്ക് പ്രിയങ്കഗാന്ധിയെ ബലം പ്രയോഗിച്ച് ഉന്തിതള്ളിയാണ് കേറ്റിയത്. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും പൊലിസ് അക്രമണം നടന്നു. കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണം തേടി എത്തിയ മാധ്യമപ്രവര്‍ത്തകർക്ക് നേരെയാണ്    അതിക്രമം ഉണ്ടായത്. സ്ഥലത്ത് സമജാദ് പാര്‍ട്ടിനേതാവ് അഖിലേഷ് യാദവ് നേതാവിനും പൊലിസ് നടപടി നേരിടേണ്ടി വന്നു.

പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേതാക്കളും പ്രധാനമന്ത്രിയുടെ വസതിയുടെ മുന്നില്‍  തമ്പടിച്ചിരിക്കുകയാണ്. സ്ഥലത്ത് വന്‍ സംഘര്‍ഷാവസ്ഥ ഇപ്പോഴും നിലനില്‍ക്കുകയാണ്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only