Jul 25, 2026

ഭാര്യാവീട്ടിൽ അതിക്രമിച്ചു കയറി ഭാര്യാ പിതാവിനും, സഹോദരനെയുമെതിരെ ആക്രമണം: യുവാവിനെ കൊടുവള്ളി പോലീസ് പിടികൂടി.


എളേറ്റിൽ: ഭാര്യാവീട്ടിൽ അതിക്രമിച്ചു കയറി ഭാര്യയുടെ പിതാവിനെയും, സഹോദരനെയും ആക്രമിക്കുകയും വീടിന്റെ പോർച്ചിന്റെ ഗ്ലാസ് തകർക്കുകയും ചെയ്ത സംഭവത്തിൽ യുവാവിനെതിരെ കൊടുവള്ളി പോലീസ് കേസെടുത്തു. പ്രതിയായ ഇയ്യാട് മക്കുണ്ടിക്കൽ ദിൽകർ അലി (36) യെ പോലീസ് പിടികൂടി.




ഇന്നലെ രാത്രി 10:30യോടെ എളേറ്റിൽ ചെറ്റക്കടവിൽ പുതിയോട്ടിൽ അബ്ദുൽ മജീദിന്റെ വീട്ടിലാണ് സംഭവം നടന്നത്. പ്രതിയായ ദിൽകർ അലി മജീദിന്റെ മകളുടെ ഭർത്താവാണ്.

വീടിന്റെ മുൻവശത്തെ വരാന്തയിലേക്ക് പ്രതി അതിക്രമിച്ചു കയറി കൊല്ലുമെന്ന്  പറഞ്ഞ് ഭീഷണിപ്പെടുത്തുകയും, ​കയ്യിൽ കരുതിയ മാരകായുധമായ കത്തി ഉപയോഗിച്ച് ഭാര്യാപിതാവായ അബ്ദുൽ മജീദിന്റെ ഇടതു കൈമുട്ടിന് വെട്ടിപരുക്കേൽപ്പിച്ചു.

പിതാവിനെ ആക്രമിക്കുന്നത് കണ്ട് ​തടയാൻ ശ്രമിച്ച  ഭാര്യാ സഹോദരൻ മുഹമ്മദ് മൻസൂറിന്റെ നെഞ്ചത്തും, ഇടുപ്പിലും പ്രതി കടിച്ചു പരിക്കേൽപ്പിക്കുകയും വീടിന്റെ ജനലിന്റെ ഗ്ലാസ് അടിച്ച് പൊട്ടിച്ച് നാശനഷ്ടം വരുത്തുകയും ചെയ്തു.

പ്രതിയുടെ ഭാര്യ പ്രതിക്കെതിരെ പോലീസിൽ പരാതി നൽകിയതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണം. പ്രതി ലഹരിക്കടിമയും,​ ക്വട്ടേഷൻ സംഘത്തിലുൾപ്പെട്ട ആളുമായതിനെതിരെയാണ് ഭാര്യ പരാതി നൽകിയിരുന്നത്.

അബ്ദുൽ മജീദിന്റെയും, മൻസൂറിന്റെയും പരാതിയിൽ കൊടുവള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only