തൊഴിൽ മേഖലകളെ തിരികെ കൊണ്ടുവന്ന് തൊഴിലിടങ്ങളെ നിലനിർത്തി അതോടൊപ്പം അവകാശങ്ങൾക്ക് വേണ്ടി പോരാടലും കൂടിയാണ് തൊഴിലാളി യൂണിയനുകളുടെ ഉത്തരവാദിത്തം എന്ന് കാരശ്ശേരി പഞ്ചായത്ത് സ്വതന്ത്ര തൊഴിലാളി യൂണിയൻ കൺവെൻഷൻ പ്രഖ്യാപിച്ചു.
STU മെമ്പർഷിപ്പ് കാമ്പയിൻ കാരശ്ശേരി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻറ് പി എം സുബൈർ ബാബു ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ജനറൽ സെക്രട്ടറി സലാം തേക്കും കുറ്റി മുഖ്യ പ്രഭാഷണം നിർവഹിച്ചു.ടിപി ജബ്ബാർ,എ പി മുഹമ്മദ് ബാപ്പു,കെഎം സുബൈർ,ടിപി ശിഹാബുദ്ദീൻ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മുനീർ ആലുങ്ങൽ,ഗസീബ് ചാലോളി,മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി സിറാജ്,തുടങ്ങിയവർ സംസാരിച്ചു.
കാരശ്ശേരി പഞ്ചായത്ത് എസ്ടിയു ഭാരവാഹികളായി.
പ്രസിഡൻറ് മുനീർ ആലുങ്ങൽ,ജനറൽ സെക്രട്ടറി അംജദ് ഖാൻ യുകെ,ട്രഷറർ റഫീഖ് മരഞ്ചാട്ടി
വൈസ് പ്രസിഡണ്ടുമാർ.
അബ്ദുൽ ഷുക്കൂർ സിപി,ഇമ്പിച്ചാലി കാരശ്ശേരി, ലത്തീഫ് ആക്കോട്ടുചാൽ, റഫീഖ് തറയിൽ,
സെക്രട്ടറിമാർ
നൗഷാദ് എംപി ,
അനീസ് കുമാരനല്ലൂർ,
മുഹമ്മദ് കുട്ടി എടക്കണ്ടി,
ജാഫർ പാറക്കൽ,
എന്നിവരെയും തെരഞ്ഞെടുത്തു.
Post a Comment