Jul 19, 2026

മുക്കം മണ്ഡലം ദീൻദയാൽ ഉപാധ്യായ പ്രശിക്ഷൺ അഭിയാന് തുടക്കം


മുക്കം: ഭാരതീയ ജനതാ പാർട്ടി മുക്കം മണ്ഡലം ദീൻദയാൽ ഉപാധ്യായ പ്രശിക്ഷൺ അഭിയാന് തുടക്കം കുറിച്ചു.
ബി.ജെ.പി ദേശീയ തലത്തിൽ സംഘടിപ്പിക്കുന്ന പരിശീലന ക്ലാസ്സുകളുടെ ഭാഗമായി സംഘടിപ്പിച്ച പ്രശിക്ഷൺ അഭിയാൻ ബി.ജെ.പി കോഴിക്കോട് റൂറൽ ജില്ലാ പ്രസിഡണ്ട് ടി. ദേവദാസ് ഉത്ഘാടനം ചെയ്തു.

ഭാരതത്തെ ലോകത്തെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയായി മാറ്റുകയാണ് നരേന്ദ്രമോദി സർക്കാറിൻറെ ലക്ഷ്യം.  
2047 ഓടു കൂടി ഭാരതത്തെ വികസിത രാജ്യമാക്കി മാറ്റുനതിനുളള തീവ്രശ്രമത്തിലാണ് കേന്ദ്ര സർക്കാർ . 
ലോകം നിയന്ത്രിക്കുന്ന ഡിജിറ്റൽ സാങ്കേതിക രംഗത്ത് ഇന്ത്യ ഇന്ന് ഒന്നാം ശക്തിയായി മാറിക്കൊണ്ടിരിക്കുന്നു. ലോകം ഉറ്റുനോക്കുന്ന വികസന മുന്നേറ്റം നടത്തുന്ന രാജ്യമായി ഭാരതം മാറിയിരിക്കുന്നു. ഭാരത ജനത ഭരണത്തിന്റെ ഗുണങ്ങൾ ഏറ്റുവാങ്ങി മുന്നോട്ട് കുതിക്കുകയാണ്.
അതേസമയം മോദി ഭരണത്തിൽ
രാജ്യം സ്വയത്തമാക്കിയ 
വികസന വസന്തം കണ്ടില്ലെന്നു നടിച്ച്
ജനങ്ങൾക്കിടയിൽ അപവാദ പ്രചാരണത്തിലേർപ്പെടുന്ന പ്രതിപക്ഷ നിലപാട് രാജ്യവിരുദ്ധമാണ്.

മണ്ഡലം പ്രസിഡണ്ട് അഖിൽ പി എസ് അധ്യക്ഷം വഹിച്ചു .
ജില്ലാ ജനറൽ സെക്രട്ടറി ഗിരീഷ് തേവള്ളി ജില്ലാ വൈസ് പ്രസിഡണ്ടു ഷാൻകട്ടിപ്പാറ,
ജില്ലാ ട്രഷറർ സി ടി ജയപ്രകാശ് ,
സംസ്ഥാന കമ്മിറ്റി അംഗം ജോസ് വാലുമണ്ണിൽ , മുക്കം നഗരസഭാ അംഗം
ബബിത മനോജ് , 
ജില്ലാ സെൽ കോ ഓർഡിനേറ്റർ ടി.ശ്രീനിവാസൻ , സംസ്ഥാന കൗൺസിൽ അംഗം ബാബു മൂലയിൽ സംസാരിച്ചു.
മണ്ഡലം ജനറൽ സെക്രട്ടറിമാരായ
പ്രമോദ് കുമാർ ജി സ്വാഗതവും
ജിതേഷ് കെ എസ് നന്ദിയും പറഞ്ഞു.

ഞായറാഴ്ച വൈകീട്ട് 5 മണിക്ക്
ശിബിരം സമാപിക്കും

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only