Jul 26, 2026

കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞ് അപകടം: ഒരാൾ മരിച്ചു, മൂന്നുപേരുടെ നില ഗുരുതരം


കുറ്റിപ്പുറം: മലപ്പുറം കുറ്റിപ്പുറത്ത് സ്വകാര്യ ബസ് തലകീഴായി മറിഞ്ഞ് ഒരാൾക്ക് ദാരുണാന്ത്യം. മൂന്നുപേരുടെ നില അതീവഗുരുതരമെന്നാണ് വിവരം. നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. കാറിന് മുകളിലേക്കാണ് ബസ് തലകീഴായി മറിഞ്ഞത്.


തൃശ്ശൂരിൽനിന്ന് കോഴിക്കോടേക്ക് പോകുന്ന ബസ് ആണ് കുറ്റിപ്പുറത്ത് അപകടത്തിൽപ്പെട്ടത്. നിയന്ത്രണംവിട്ട് ഡിവൈഡറിൽ ഇടിച്ച് തലകീഴായി മറിയുകയായിരുന്നു. ഡിഫെൻഡർ എന്ന പേരിലുള്ള ലിമിറ്റഡ് സ്റ്റോപ് ബസ് ആണ് അപകടത്തിൽപ്പെട്ടത്. മരിച്ചത് ബസ് യാത്രക്കാരനാണെന്നാണ് വിവരം.


ദേശീയപാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുവരുന്ന മേഖലയാണിത്. ഗുരുതര നിലയിലുള്ള മൂന്നുപേരെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. നാട്ടുകാരും ഫയർഫോഴ്‌സും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. അമിത വേഗതയാണ് അപകടകാരണമെന്നാണ് സൂചന.



Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only