Aug 11, 2026

കേരള മലനാട് മാർക്കറ്റിംഗ് സൊസൈറ്റി തിരുവമ്പാടി സഹകാരി സംഗമവും ഓണം സമ്മാനോത്സവ് 2026 ന്റെ ഉദ്ഘാടനവും നടത്തി.


തിരുവമ്പാടി:
കേരള മലനാട് മാർക്കറ്റിംഗ് സൊസൈറ്റി തിരുവമ്പാടി സഹകാരി സംഗമവും സൊസൈറ്റിയുടെ സംരംഭമായ മാർടെക്സ് വെഡ്ഡിംഗ് സെന്ററിൽ നിന്നും ഈ വർഷത്തെ ഓണം സീസണിൽ പർച്ചേസ് നടത്തുന്ന ഇടപാടുകാർക്കായി ഏർപ്പെടുത്തിയ സമ്മാന പദ്ധതിയുടെ ഉദ്ഘാടനവും നിർവഹിച്ചു. സംഘം അങ്കണത്തിൽ നടന്ന ചടങ്ങിൽ അഡ്വ. കെ. പ്രവീൺ കുമാർ എം.എൽ.എ പരിപാടി ഉദ്ഘാടനം ചെയ്തു. സ്ക്രാച്ച് ആൻഡ്‌ വിൻ ആയി നിരവധി സമ്മാനങ്ങൾ തത്സമയം നൽകുന്നതിന് പുറമേ മെഗാ ബംബർ നറുക്കെടുപ്പിലൂടെ വിലപിടിപ്പുള്ള നിരവധി സമ്മാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. മുക്കം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ്‌ സുരേഷ് ബാബു കൊറ്റങ്ങൽ, കാരശ്ശേരി ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ്‌ എം.ടി. അഷ്‌റഫ്‌ എന്നിവർ ആദ്യ കൂപ്പണുകൾ ഏറ്റുവാങ്ങി. ചടങ്ങിൽ വെച്ച് മൊമെന്റോ നൽകിയും, പൊന്നാട അണിയിച്ചും പ്രവീൺ കുമാർ എം.എൽ.എ. യെ ആദരിച്ചു. പ്രവീൺ കുമാർ എം.എൽ.എ ക്കുള്ള സ്വീകരണ പരിപാടി പഞ്ചായത്ത് പ്രസിഡന്റ്‌ അസോസിയേഷൻ ജില്ലാ പ്രസിഡന്റും, പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ ബിജു താന്നിക്കാക്കുഴി ഉദ്ഘാടനം ചെയ്തു.

        മാർക്കറ്റിംഗ് സൊസൈറ്റി പ്രസിഡന്റ്‌ ബാബു പൈക്കാട്ടിലിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ മിസ്ഹബ് കീഴരിയൂർ, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ജിതിൻ പല്ലാട്ട്, പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ബിജു താന്നിക്കാക്കുഴി, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ അന്നക്കുട്ടി ദേവസ്യ, കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ബോബി ഷിബു, എം.ടി. അഷ്‌റഫ്‌, സുരേഷ് ബാബു കൊറ്റങ്ങൽ, ബ്ലോക്ക്‌ പഞ്ചായത്ത് അംഗങ്ങളായ ജോബി ഇലന്തൂർ, മുഹമ്മദ്‌ വട്ടപ്പറമ്പിൽ, ദീപ ഷൈജോ, മുൻ ഗ്രാമപഞ്ചായത്ത് അധ്യക്ഷരായ ആന്റണി നീർവേലിൽ, ടി.ജെ കുര്യാച്ചൻ, ജനപ്രതിനിധികളായ മനോജ്‌ വാഴേപറമ്പിൽ, വിൻസെന്റ് വടക്കേമുറി, സേവ്യർ കുന്നത്തേട്ട്, ബിജു എണ്ണാർമണ്ണിൽ, ജോഷി പുല്ലുകാട്ട്, സോണി മണ്ഡപത്തിൽ, മറിയാമ്മ ബാബു, സജ്‌ന മുഹമ്മദാലി, റെജി തമ്പി, സംഘം വൈസ് പ്രസിഡന്റ്‌ റോബർട്ട്‌ നെല്ലിക്കതെരുവിൽ, ഡയറക്ടർമാരായ ഹനീഫ ആച്ചപറമ്പിൽ, അഡ്വ. സിബു തോട്ടത്തിൽ, ജോർജ് പാറേക്കുന്നത്ത്, ഫ്രാൻസിസ് സാലസ്, ഷെറീന കിളിയണ്ണി, സുന്ദരൻ എ. പ്രണവം, ബേബി കളപ്പുര, ടി.ടി. റോയ് തോമസ്, ശിവരാമൻ ശ്രീനിലയം, ബേബി മാളിയേക്കൽ, ഒ.എം. ശ്രീനിവാസൻ, നിഷാബ് മുല്ലോളി, ഒ.കെ. ബൈജു, ഷിജു ചെമ്പനാനി, ജോർജ് തെങ്ങുംമൂട്ടിൽ, പുരുഷൻ നെല്ലിമൂട്ടിൽ, രാമചന്ദ്രൻ കരിമ്പിൽ, സജി കൊച്ചുപ്ലാക്കൽ, ബിനു സി. കുര്യൻ, ബഷീർ ചൂരക്കാട്ട്, ബാബു മൂത്തേടത്ത്, ലിസി സണ്ണി, ഷൈനി ബെന്നി, സുലൈഖ അടുക്കത്ത്, സംഘം സെക്രട്ടറി പ്രശാന്ത് കുമാർ പി.എൻ. പ്രസംഗിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only