മുക്കം: ശതാബ്ദിയാഘോഷിക്കുന്ന കുമാരനെല്ലൂർ ഗവ. എൽ.പി. സ്കൂളിൽ മുക്കം ഉപജില്ല തല സ്വാതന്ത്ര്യ ദിന ക്വിസ് പ്രോഗ്രാം ആഗസ്റ്റ് 15 ശനിയാഴ്ച്ച ഉച്ചയ്ക്ക് 1 മണിക്ക് നടക്കും. ഒപ്പം വിജയികൾക്കുള്ള സമ്മാനദാനവും ശതാബ്ദി നാമകരണവും ലോഗോ പ്രകാശനവും ഉണ്ടാവുമെന്ന് സംഘാടകർ അറിയിച്ചു.
*ആഗസ്റ്റ് 15 ശനിയാഴ്ച രാവിലെ 9 മണിക്ക് പതാക ഉയർത്തി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുമെന്ന് ഹെഡ്മാസ്റ്റർ ടി കെ ജുമാൻ അറിയിച്ചു. ഉച്ചയ്ക്ക് 1:00 മണിക്ക്* സ്കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിലാണ് മെഗാ ക്വിസ് പ്രോഗ്രാം.
വൈകുന്നേരം 4:00 മണിക്ക് നടക്കുന്ന സമാപന ചടങ്ങിൽ വിജയികൾക്കുള്ള സമ്മാനദാനവും ശതാബ്ദി നാമകരണവും ലോഗോ പ്രകാശനവും കാരശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. അബ്ദുൽ അക്ബർ ഉദ്ഘാടനം ചെയ്യും. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അബുൽ ഹാരിഫ് മുഖ്യാതിഥിയാകും.വാർഡ് മെമ്പർ മുസീർ പട്ടാങ്കുന്നൻ അധ്യക്ഷത വഹിക്കും.
മെഗാ ക്വിസ് മത്സരത്തിൽ ഒന്നാം സമ്മാനമായി 2500 രൂപയും, രണ്ടാം സമ്മാനമായി 2000 രൂപയും, മൂന്നാം സമ്മാനമായി 1500 രൂപയും ക്യാഷ് പ്രൈസായി നൽകുന്നതാണ്. കൂടാതെ പങ്കെടുക്കുന്ന മുഴുവൻ മത്സരാർത്ഥികൾക്കും ഉപഹാരങ്ങൾ നൽകുമെന്നും വ്യത്യസ്തങ്ങളായ പരിപാടികൾ ശതാബ്ദി ആഘോഷങ്ങൾക്ക് മാറ്റുകൂട്ടുമെന്നും പരിപാടി വൻ വിജയമാക്കാൻ എല്ലാവരുടെയും പങ്കാളിത്തം ഉണ്ടാകണമെന്നും സംഘാടക സമിതി അറിയിച്ചു.
Post a Comment