കോടഞ്ചേരി: സ്വതന്ത്ര ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യ ദിനം അതിവിപുലമായി കോടഞ്ചേരി സെന്റ് ജോസഫ്സ് എൽ.പി സ്കൂളിൽ ആഘോഷിച്ചു. കക്കോടി സ്വദേശിയായ ഹവിൽദാർ അഖിൽ എം ടി വിശിഷ്ട അതിഥിയായിരുന്നു. കോടഞ്ചേരി സെൻ്റ് മേരീസ് ഫൊറോന അസിസ്റ്റൻറ് വികാരി ഫാ: ജെറാൾഡ് പല്ലാട്ട് ദേശീയ പതാക ഉയർത്തി. രാജ്യസ്നേഹത്തിന്റെ ഉത്തരവാദിത്വത്തെക്കുറിച്ചും യുവതലമുറയുടെ കടമയെക്കുറിച്ചും അദ്ദേഹം ഉദ്ബോധിപ്പിച്ചു.സ്കൂൾ ലീഡർ റോസ് ബിബിൻ പ്രതിജ്ഞ ചൊല്ലി കൊടുത്തു.
കോടഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി സ്വാതന്ത്ര്യദിന സന്ദേശം നൽകി. തുടർന്ന് കുട്ടികളുടെ മാസ്സ്ഡ്രിൽ, ദേശഭക്തിഗാനം, ദൃശ്യാവിഷ്കാരം എന്നിവ നടന്നു. തുടർന്ന് മധുര വിതരണം നടത്തി. പി ടി എ പ്രസിഡൻറ് സിബി ഫ്രാൻസിസ്, വൈസ് പ്രസിഡൻ്റ് ബിബിൻ ടോം , സ്കൂൾ അസിസ്റ്റൻറ് ലീഡർ ആൻസ്‌റ്റൺ എബി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
സ്വാതന്ത്ര്യദിന ആഘോഷ പരിപാടിയിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കും,രക്ഷകർത്താക്കൾക്കും, അധ്യാപകർക്കും പ്രധാനധ്യാപിക ജിസ്‌ന ജോസ് സ്വാഗതവും സ്‌റ്റാഫ് സെക്രട്ടറി സി. പി സാജിദ് നന്ദിയും പ്രകാശിപ്പിച്ചു.
Post a Comment