മുക്കം: രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യ ദിനവും ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായും കുമാരനെല്ലൂർ ജി.എൽ.പി സ്കൂളിൽ സംഘടിപ്പിച്ച ഉപജില്ലാതല ശതാബ്ദി മെഗാ ക്വിസ് മത്സരവും വിവിധ പരിപാടികളോടെ ഗംഭീരമായി നടന്നു.
ഓഗസ്റ്റ് 15 ശനിയാഴ്ച രാവിലെ 9 മണിക്ക് സ്കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിൽ നടന്ന പതാക ഉയർത്തലോടെയാണ് പരിപാടികൾക്ക് തുടക്കമായത്..
ഉച്ചയ്ക്ക് 2 മണിക്ക് നടന്ന മെഗാ ക്വിസ് മത്സരത്തിൽ മുക്കം ഉപജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള കുട്ടികൾ മാറ്റുരച്ചു. വിജ്ഞാനവും രാജ്യസ്നേഹവും നിറഞ്ഞ മത്സരം കാണികളിൽ ആവേശം നിറച്ചു.
മെഗാ ക്വിസ് മത്സരത്തിൽ ജി.എം. യു. പി. സ്കൂൾ കൊടിയത്തൂരിലെ നാലാം ക്ലാസ് വിദ്യാർഥിനി ഹൻവ ഹനാൻ ഒന്നാം സ്ഥാനവും, ജി.എൽ.പി.എസ് കുമാരനെല്ലൂരിലെ നാലാം ക്ലാസ് വിദ്യാർഥിനി ഫൈസ ഫാത്തിമ രണ്ടാം സ്ഥാനവും, എച്ച്.എൻ.സി.കെ.എ.യു.പി.എസ് കാരശ്ശേരിയിലെ റഷാ ഷെറിൻ മൂന്നാം സ്ഥാനവും നേടി.
വൈകുന്നേരം 4 മണിക്ക് നടന്ന സമ്മാനദാന സമ്മേളനത്തിന് മുസീർ പട്ടാംകുന്നൻ അധ്യക്ഷത വഹിച്ചു. . കാരശ്ശേരി ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അബുൽ ആരിഫ് ശതാബ്ദി നാമകരണവും ലോഗോ പ്രകാശനവും നിർവഹിച്ചു
തുടർന്ന് മെഗാ ക്വിസ് വിജയികൾക്കുള്ള സമ്മാനദാനം നടന്നു. ഒന്നാം സ്ഥാനത്തിന് ₹2500, രണ്ടാം സ്ഥാനത്തിന് ₹2000, മൂന്നാം സ്ഥാനത്തിന് ₹1500 എന്നിങ്ങനെയും എല്ലാ പങ്കാളികൾക്കും ഉപഹാരങ്ങളും വിതരണം ചെയ്തു.
പി.ടി.എ പ്രസിഡന്റ് റസാക്ക് പാലൂർ, ക്വിസ് മാസ്റ്റർ കമറുദ്ദീൻ മാസ്റ്റർ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഷക്കീബ് കീലത്ത്, സുവനീർ കമ്മിറ്റി ചെയർമാൻ സാദിഖ് പുൽപറമ്പിൽ, എം.പി.ടി.എ ചെയർപേഴ്സൺ മോബിക, അധ്യാപകരായ ഫൗസിയ ടീച്ചർ, റസ്ന ടീച്ചർ എന്നിവർ ആശംസകൾ നേർന്നു.ഹെഡ്മാസ്റ്റർ ജുമാൻ സാർ സ്വാഗതവും സുനിത ടീച്ചർ നന്ദിയും നേർന്നു.
Post a Comment