കോടഞ്ചേരി : സാമൂഹ്യക്ഷേമ പെൻഷനകൾ വീടുകളിൽ നൽകിയിരുന്നത് ഒഴിവാക്കിയ സംസ്ഥാന സർക്കാർ നടപടിയിൽ പ്രതിക്ഷേധിച്ച് കോടഞ്ചേരി വില്ലേജ് ഓഫീസിന് മുന്നിൽ പെൻഷൻകാരുടെ പ്രതിക്ഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.
കോടഞ്ചേരി വില്ലേജ് ഓഫീസിന് മുന്നിൽ നടന്ന പ്രതിക്ഷേധ കൂട്ടായ്മ സിപിഐ (എം ) തിരുവമ്പാടി ഏരിയാകമ്മറ്റി അംഗം ജലീൽ കൂടരഞ്ഞി ഉദ്ഘാടനം ചെയ്തു.
സമൂഹത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ദുർബല ജനവിഭാഗങ്ങൾക്ക് നൽകിയിരുന്ന പെൻഷൻ പദ്ധതികൾ അട്ടിമറിക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമാണ് വീടുകളിൽ നൽകിയിരുന്ന പെൻഷൻ നിർത്തലാക്കിയത്. പരസഹായം കൂടാതെ പുറത്തിറങ്ങാനാകാത്ത ലക്ഷകണക്കിനാളുകളെ ഈ തീരുമാനം പ്രിതിസന്ധിയിലാക്കും. കേരളത്തിൻ്റെ ആരോഗ്യ വിദ്യാഭ്യാസ മേഖലകളും യുഡിഎഫ് സർക്കാർ തകർത്ത് തുടങ്ങിയിരിക്കുന്നു. ഓണകാലത്ത് വിലക്കയറ്റം പിടിച്ച് നിർത്താനുള്ള ഫലപ്രദമായ നടപടികളില്ല,. ജനപ്രിയ പദ്ധതിയായി പ്രഖ്യപ്രിച്ച് നടപ്പാക്കിയ തൂഫാൻ പോലും യൂത്ത്കോൺഗ്രസ് നേതാക്കൾ പ്രതികളായി വന്നതോടെ അട്ടിമറിക്കുകയാണ്. സർക്കാരിൻ്റെ ജനദ്രോഹനയങ്ങൾക്കെതിരെ ശക്തമായ ജനകീയ പ്രതിരോധം ഉയർന്ന് വരണമെന്ന് പ്രതിക്ഷേധ കൂട്ടായ്മയിൽ നേതാക്കൾ അഭ്യർത്ഥിച്ചു.
വാർഡ് മെമ്പർ റൂബി തമ്പി അത്യക്ഷത വഹിച്ചു. ഏരിയാ കമ്മറ്റി അംഗം ഷിജി ആൻ്റണി,സിപിഐ (എം) കോടഞ്ചേരി ലോക്കൽ സെക്രട്ടറി എ.എസ് രാജു എന്നിവർ പ്രസംഗിച്ചു. കെഎസ് കെടിയു കോടഞ്ചേരി മേഖലാ സെക്രട്ടറി എ.എം ഫൈസൽ സ്വാഗതവും ജനാധിപത്യ മഹിള അസോസിയേഷൻ മേഖലാ സെക്രട്ടറി ബിന്ദു ജോർജ് നന്ദിയും പറഞ്ഞു.
Post a Comment