മുക്കം: ശതാബ്ദി ആഘോഷിക്കുന്ന ഗവ.എൽ.പി.എസ് കുമാരനെല്ലൂർ സ്കൂളിന്റെ ശതാബ്ദി ആഘോഷം 'ശതാരവി'ന്റെ ഭാഗമായി മെഗാ ഓണാഘോഷം നടത്തി.
ആയിരം പേർ പങ്കെടുത്ത ഓണസദ്യ, മെഗാ തിരുവാതിര, കമ്പവലി, വിവിധ ഓണക്കളികൾ എന്നിവ ഓണാഘോഷത്തിന് മാറ്റുകൂട്ടി.
കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. അബ്ദുൽ അക്ബർ പരിപാടി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ മുസീർ പട്ടാംകുന്നൻ അധ്യക്ഷത വഹിച്ചു.
കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ മികച്ച കർഷകനുള്ള അവാർഡ് കരസ്ഥമാക്കിയ മമ്മദ് പുളിക്കലിനെ ചടങ്ങിൽ ആദരിച്ചു.
സ്കൂൾ വിദ്യാർഥികൾ തയ്യാറാക്കിയ ഓണപ്പതിപ്പ് പഞ്ചായത്ത് പ്രസിഡന്റ് പ്രകാശനം ചെയ്തു. വിദ്യാരംഗം കൺവീനർ ഫൈസ ഫാത്തിമ പുസ്തകം ഏറ്റുവാങ്ങി.
പി.ടി.എ പ്രസിഡന്റ് റസാഖ് പാലൂർ, വൈസ് പ്രസിഡന്റ് അജിത്ത് ഇ.പി, എസ്.എം.സി ചെയർമാൻ ശരത് ശിവൻ, എം.പി.ടി.എ ചെയർപേഴ്സൺ മോബിക, സ്കൂൾ ലീഡർ ആയിഷ കെൻസ, സലിം വെള്ളശ്ശേരി, സാദിഖ് പുൽപറമ്പിൽ, ശിഹാബ്, ഫൗസിയ ടീച്ചർ, റസ്ന ടീച്ചർ എന്നിവർ ആശംസ അറിയിച്ചു . കുട്ടികൾക്കും രക്ഷിതാക്കൾക്കുമുള്ള സമ്മാനദാനവും നടന്നു.ഹെഡ്മാസ്റ്റർ ജുമാൻ മാസ്റ്റർ സ്വാഗതവും സുനിത ടീച്ചർ നന്ദിയും പറഞ്ഞു.
Post a Comment