Aug 7, 2026

മയങ്ങില്ല കേരളം പദ്ധതി; തിരുവമ്പാടി മണ്ഡലത്തിൽ ജനകീയ സമിതി രൂപീകരിച്ചു; മദ്യ-മയക്ക് മരുന്ന് ഉപയോഗത്തിനെതിരെ കർമ്മപദ്ധതി

കൂടരഞ്ഞി:
സംസ്ഥാന സർക്കാരിൻ്റെ100ദിന  കർമ്മ പദ്ധതിയുടെ ഭാഗമായി എക്സൈസ് വകുപ്പ് നടപ്പാക്കുന്ന "മയങ്ങില്ല കേരളം പദ്ധതിയുടെ ഭാഗമായി തിരുവമ്പാടി മണ്ഡലത്തിൽ 
ജനകീയ സമിതി രൂപീകരിക്കുകയും
മദ്യ-മയക്ക് മരുന്ന് ഉപയോഗത്തിനെതിരെ കർമ്മപദ്ധതി തയ്യാറാക്കുകയും ചെയ്തു. കൂടരഞ്ഞി കമ്മ്യുണിറ്റി ഹാളിൽ നടന്ന യോഗത്തിൽ സി.കെ കാസിം എം എൽ എ  അദ്ധ്യക്ഷത വഹിച്ചു. മണ്ഡലത്തിലെ ആറ് പഞ്ചായത്തുകളിലും ഒരു മുൻസിപ്പാലിറ്റിയിലും ആഗസ്റ്റ് 10 -ാം തീയ്യതിക്ക് മുൻപ്  ജനകീയ സമിതികൾ രൂപീകരിക്കുന്നതിനും മുഴുവൻ വാർഡുകളിലും ആഗസ്റ്റ് 18 നുമുൻപ് ജനജാഗ്രത സമിതികൾ രൂപികരിക്കുന്നതിനും യോഗത്തിൽ തീരുമാനമായി. മണ്ഡലത്തിലെഹൈസ്‌കൂൾ, ഹയർ സെക്കൻ്ററി സ്കൂളുകളിൽ ലഹരിവിരുദ്ധ ക്ലബ്ബുകൾ പുന:സംഘടിപ്പിക്കുകയും  ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്യും. ഓണം സ്പെഷൽ ഡ്രൈവിൻ്റെ ഭാഗമായി ഉന്നതികളിലും മലയോര പ്രദേശങ്ങളിലും മറ്റ് വകുപ്പുകളായി ചേർന്ന് പരിശോധന നടത്തുന്നതിനും ജില്ലാ അതിർത്തികളിലും പ്രധാന റോഡുകളിലും മറ്റും വിവിധ വകുപ്പുകളുമായി ചേർന്ന് വാഹന പരിശോധന നടത്തുന്നതിനും യോഗത്തിൽ തീരുമാനമെടുത്തു. ലൈസൻസ് സ്ഥാപനങ്ങളിൽ പരിശോധന  നടത്തുകയും സാമ്പിൾ ശേഖരിക്കുകയും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്യും.
ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ
ദീപ പോൾ, സണ്ണി കാപ്പാട്ടുമല, ജോബി ഇലന്തൂർ, മുഹമ്മദ് വട്ടപ്പറമ്പൻ, കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജോർജ്കുട്ടി കക്കാടംപൊയിൽ, കാരശ്ശേരി വൈസ് പ്രസിഡൻ്റ് എം.ദിവ്യ, താമരശ്ശേരി എക്സൈസ് ഇൻസ്പെക്ടർ ഇ.പി വിപിൻ, കോടഞ്ചേരി എസ്.ഐ കെ.സി പ്രദീപ്, താമരശ്ശേരി എസ്.ഐ ബിൻസ് ജോസഫ്, സി ഡി പി ഒ മാരായ എൻ പി തസ്ലീന,  പ്രസന്നകുമാരിപ്രിവൻ്റീവ് ഓഫീസർ ജി. ബൈജു,തുടങ്ങിയവർ സംസാരിച്ചു
 താമശ്ശേരി റെയിഞ്ച് അസി: എക്സൈസ് ഇൻസ്പെക്ടർ പി.സി മനോജ് കുമാർ, സി.ജി ഷാജു, എക് സൈസ് ഡ്രൈവർ ബവിൻ എന്നിവർ നേതൃത്വം നൽകി

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only