നെല്ലിപ്പൊയിൽ: മലയാള മനോരമയുടെ നല്ലപാഠം ക്ലബ്ബിന്റെ 2025–26 അധ്യയന വർഷത്തെ ജില്ലാതല പ്രവർത്തനങ്ങളിൽ നെല്ലിപ്പൊയിൽ സെന്റ് ജോൺസ് ഹൈസ്കൂൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി.
വിദ്യാർഥികളിൽ മൂല്യബോധവും സാമൂഹിക പ്രതിബദ്ധതയും വളർത്തുന്നതിനായി സ്കൂൾ നടപ്പാക്കിയ വിവിധ പ്രവർത്തനങ്ങൾക്കാണ് ഈ അംഗീകാരം.
വായന, സാമൂഹിക സേവനം, പരിസ്ഥിതി സംരക്ഷണം, ആരോഗ്യബോധവൽക്കരണം, ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടങ്ങി വിവിധ മേഖലകളിലെ ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് സ്കൂളിനെ ജില്ലാതല പുരസ്കാരത്തിന് അർഹമാക്കിയത്.
വിജയികൾക്കുള്ള പുരസ്കാരവും സർട്ടിഫിക്കറ്റും കോഴിക്കോട് മലയാള മനോരമ ഓഫീസിൽ നടന്ന ചടങ്ങിൽ വിതരണം ചെയ്തു. കെ. ജയന്ത് എം.എൽ.എ. പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ സി.എസ്. അമൃത മുഖ്യപ്രഭാഷണം നടത്തി.
ജില്ലാതലത്തിൽ രണ്ടാം സ്ഥാനം നേടിയ സ്കൂളിനുള്ള ട്രോഫി വിദ്യാർഥി കോ-ഓർഡിനേറ്റർമാരായ സിയ മരിയ ജോസഫും ബ്ലെസ്സൻ ബെന്നിയും ചേർന്ന് ഏറ്റുവാങ്ങി. മികച്ച അധ്യാപക കോ-ഓർഡിനേറ്റർമാർക്കുള്ള ജില്ലാതല രണ്ടാം സ്ഥാനത്തിനുള്ള പുരസ്കാരം ലിനറ്റ് ജോസഫും ട്രിഫ്റ്റി സെബാസ്റ്റ്യനും ഏറ്റുവാങ്ങി.
നല്ലപാഠം ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ അധ്യാപകരെയും വിദ്യാർഥികളെയും സ്കൂൾ അധികൃതരും പി.ടി.എ.യും അഭിനന്ദിച്ചു.
Post a Comment