കാരശ്ശേരി:കക്കാട് - കാരശ്ശേരി പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ചീപ്പാൻകുഴി പാലത്തിനോട് ചേർന്നുള്ള പറമ്പ് വൻതോതിൽ ഇടിഞ്ഞ് തോട്ടിലേക്ക് പതിച്ചു കൊണ്ടിരിക്കുന്നത് റോഡിനും തോടിനും പാലത്തിനും ഭീഷണിയാകുന്നു. കക്കാട് കുന്നത്ത് അഷ്‌റഫിന്റെ ഉടമസ്ഥതയിലുള്ള സ്ഥലമാണ് ഇടയ്ക്കിടെ ഇടിഞ്ഞു തീരുന്നത്. വാഴയും കവുങ്ങും കൃഷി ചെയ്യുന്ന ആറ് സെന്റിൽ രണ്ട് സെന്റിലധികം ഇതിനകം ഇടിഞ്ഞു കഴിഞ്ഞതായി അഷ്റഫ് പറഞ്ഞു.
കഴിഞ്ഞ ദിവസത്തെ അതിശക്തമായ മഴയിൽ റോഡിനോട് ചേർന്ന ഭാഗമാണ് താഴെ തോട്ടിൽ പതിച്ചത്. ഇടിച്ചിൽ തുടർന്നാൽ മുക്കം ചെറുവാടി എൻ.എം ഹുസൈൻ ഹാജി റോഡിന്റെ ചീപ്പാൻ കുഴി ഭാഗത്തിന് ഭീഷണിയാകും.തോട്ടിലൂടെയുള്ള ഒഴുക്കിനെയും ബാധിക്കും.നിർദ്ദിഷ്ട കക്കാട് കടവ് പാലം പദ്ധതി ഇതിനു സമീപത്താണ്. വർഷങ്ങളായി തുടരുന്ന ഇടിച്ചിൽ നിരവധി തവണ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും ഇതുവരെ പരിഹാരമായിട്ടില്ല.
Post a Comment