Aug 4, 2026

തീര്‍ന്നിട്ടില്ല;കരുതിയിരിക്കണം; ഇന്ന് എട്ട് ജില്ലകളില്‍ അതിതീവ്ര മഴ; റെഡ് അലര്‍ട്ട്



തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. മഴ കനക്കുമെന്നാണ് മുന്നറിയിപ്പിലുള്ളത്. ഇതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ആലപ്പുഴ, തൃശ്ശൂര്‍, മലപ്പുറം, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ആണ്. തിരുവനന്തപുരത്തും കൊല്ലത്തുമാണ് യെല്ലോ അലർട്ട്.

നാളെ ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് അലർട്ടും അഞ്ച് ജില്ലകളില്‍ യെല്ലോ അലർട്ടുമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. 

തെക്കന്‍ തമിഴ്‌നാടിന് മുകളിലെ ചക്രവാതച്ചുഴിയും ഗുജറാത്ത്-കേരള തീരത്തെ ന്യൂനമര്‍ദ്ദപാത്തിയുമാണ് മഴ ശക്തമാകാന്‍ കാരണം. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിനും കടല്‍ക്ഷോഭത്തിനും സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധനത്തിനുള്ള വിലക്കും തുടരുകയാണ്. 

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only