Aug 2, 2026

വീട്ടുമുറ്റത്തെ വെള്ളകെട്ടിൽ വീണു പരിക്ക് പറ്റി ചികിത്സയിലിരുന്ന വിദ്യാർത്ഥി മരിച്ചു.


കോഴിക്കോട്: കനത്ത മഴയെ തുടർന്ന് വീട്ടുമുറ്റത്തുണ്ടായ വെള്ളക്കെട്ടിൽ വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ട് വയസുകാരൻ മരിച്ചു. കാപ്പാട് കണ്ണകടവ് പടിഞ്ഞാറെ മുസക്കണ്ടി വീട്ടിൽ നൗഷാദിന്റെ മകൻ മാഹിൻ ഇറാഷ് ആണ് മരിച്ചത്.
​ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. പ്രദേശത്ത് പെയ്ത കനത്ത മഴയിൽ റോഡിൽ നിന്ന് കുത്തിയൊഴിലെത്തിയ വെള്ളം ഇവരുടെ വീട്ടുമുറ്റത്ത് വലിയ തോതിൽ കെട്ടിക്കിടന്നിരുന്നു. കളിക്കുന്നതിനിടെ മുറ്റത്തേക്കിറങ്ങിയ കുട്ടി അബദ്ധത്തിൽ വെള്ളക്കെട്ടിലേക്ക് വീഴുകയായിരുന്നു.
​അപകടം ശ്രദ്ധയിൽപെട്ട ഉടൻ തന്നെ കുട്ടിയെ സമീപത്തെ സ്വകാര്യ ക്ലിനിക്കിൽ എത്തിച്ചെങ്കിലും ആരോഗ്യനില വഷളായതിനെ തുടർന്ന് മലബാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വെന്റിലേറ്ററിൽ ചികിത്സയിൽ കഴിയവേ രാത്രി 10 മണിയോടെ മരണം സംഭവിക്കുകയായിരുന്നു.


Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only