Aug 2, 2026

MDMA യുമായി നാല് പേർ കൊച്ചി പോലീസിന്റെ പിടിയിൽ.

ലഹരിമരുന്ന് സംഘങ്ങൾക്കെതിരെ സംസ്ഥാനത്ത് നടക്കുന്ന 'ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ടി'ന്റെ ഭാഗമായി നാല് പേർ കൂടി പിടിയിൽ. കൊച്ചി സിറ്റി പൊലീസ് നടത്തിയ പരിശോധനയിലാണ് രണ്ട് യുവതികൾ ഉൾപ്പെടെ നാലുപേർ രാസലഹരിയുമായി പിടിയിലായത്. വെണ്ണല പുനത്തി റോഡിലുള്ള ഒരു വീട്ടിൽ നിന്നാണ് 4.48 ഗ്രാം എംഡിഎംഎ-യുമായി ഇവരെ കൊച്ചി സിറ്റി പോലീസ് കസ്റ്റഡിയിലെടുത്തത്.

മരട് തോമസ്‌പുരം കൊല്ലംപറമ്പ് വീട്ടിൽ റിജോയ് ബെക്സൺ ഫ്രാൻസിസ് (23), പുത്തൻകുരിശ് വടവുകോട് എമ്പ്രംമഠത്തിൽ വീട്ടിൽ ബിനു മോഹനൻ (32), പനങ്ങാട് മാടവന തിട്ടയിൽ വീട്ടിൽ സാന്ദ്രാഞ്ജലി (24), ആലപ്പുഴ ഹരിപ്പാട് ചക്കാലകിഴക്കേതിൽ വീട്ടിൽ പാർവ്വതി.വി (25) എന്നിവരാണ് അറസ്റ്റിലായത്. 

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only