കോടഞ്ചേരി : കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ സ്ഥാപകനേതാവും, ആദ്യ പാർട്ടി ഘടകത്തിൻ്റെ സെക്രട്ടറിയുമായിരുന്ന പി കൃഷ്ണപിള്ളയുടെ എഴുപത്തി എട്ടാം ചരമ വാർഷിക ദിനാചരണം കോടഞ്ചേരിയിൽ സിപിഐ(എം) ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.കെ മുകുന്ദൻ ഉദ്ഘാടനം ചെയ്തു.
സ്വാതന്ത്രദിനാഘോഷങ്ങളുടെ ഭാഗമായി കോൺഗ്രസ് ആസ്ഥാനത്ത് വന്ദേമാതരം മുഴുവനായി പാടിയത് തെറ്റായിരുന്നു എന്ന് പറയാൻ കോൺഗ്രസ് എന്തിനാണ് മടി കാണിക്കുന്നത്. കേന്ദ്രഗവൺമെൻ്റിന് നേതൃത്ത്വം കൊടുക്കുന്ന ബിജെപിയെ നിയന്ത്രിക്കുന്ന ആർഎസ്എസ്സ് മനുസ്മൃതിയിൽ അധിഷ്ടിതമായ ജാതിവ്യവസ്ഥ കൊണ്ട് വരാനാണ് പരിശ്രമിക്കുന്നത്.
ഓണക്കാലത്ത് സപ്ലെക്കോ വിതരണം ചെയ്യുന്ന അരിയുടെ വില എൻഡിഎഫ് കാലത്ത് പത്ത് രൂപ അറുപത് പൈസ ആയിരുന്നത് ഇരുപത്തി ആറ് രൂപയായി വർദ്ധിപ്പിച്ചു. സമസ്ഥ മേഖലകളും തകർത്ത് കഴിഞ്ഞ കാലങ്ങളിൽ കേരളം നേടിയെടുത്ത നേട്ടങ്ങൾ ഇല്ലാതാക്കി ബിജെപി സർക്കാരിൻ്റെ നയങ്ങൾ അതേപടി നടപ്പാക്കാനാണ് സതീശൻ സർക്കാർ ശ്രമിക്കുന്നത്.
ഏരിയാ സെക്രട്ടറി വി.കെ വിനോദ് അത്യക്ഷത വഹിച്ചു. ഏരിയാകമ്മറ്റി അംഗങ്ങളായ കെ.ടി ബിനു, ജലീൽ കൂടരഞ്ഞി, ഷിജി ആൻ്റണി, ഗീത വിനോദ് , വി.ജെ ജോർജ് കുട്ടി, പുഷ്പ സുരേന്ദ്രൻ , നെല്ലിപ്പൊയിൽ ലോക്കൽ സെക്രട്ടറി പി.ജെ ജോൺസൺ, ഷിബു പുതിയേടത്ത് എന്നിവർ പ്രസംഗിച്ചു.
കോടഞ്ചേരി ലോക്കൽ സെക്രട്ടറി എ.എസ് രാജു സ്വഗതവും, കണ്ണോത്ത് ലോക്കൽ സെക്രട്ടറി കെ. എം ജോസഫ് നന്ദിയും പറഞ്ഞു.
Post a Comment