Aug 19, 2026

ഭാരത് നെറ്റ് ഉദ്യമി ബോധവൽക്കരണ കാമ്പയിൻ സംഘടിപ്പിച്ചു;


കൂടരഞ്ഞി :       ഗ്രാമീണ മേഖലകളിൽ അതിവേഗ ഇന്റർനെറ്റ് സേവനങ്ങളും ഡിജിറ്റൽ സൗകര്യങ്ങളും ഉറപ്പുവരുത്തുന്നതിനായി കേന്ദ്ര-സർക്കാരിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന 'ഭാരത് നെറ്റ് ഉദ്യമി' (BharatNet Udyami) പദ്ധതിയുടെ ഭാഗമായുള്ള ബോധവൽക്കരണ കാമ്പയിൻ കൂടരഞ്ഞി കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടന്നു. ചടങ്ങിൽ കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡൻ്റ് ബോബി ഷിബു പൈമ്പള്ളിലൽ അധ്യക്ഷത വഹിച്ചു.  സി.കെ കാസിം എം.എൽ എ ഉദ്ഘാടനം ചെയ്തു., ഗ്രാമീണ മേഖലയുടെ സമഗ്ര വികസനത്തിനും ഡിജിറ്റൽ മുന്നേറ്റത്തിനും ഭാരത് നെറ്റ് പദ്ധതി വലിയ സഹായകരമാകുമെന്ന് അദ്ധേഹം അഭിപ്രായപ്പെട്ടു. പ്രാദേശിക സംരംഭകർക്ക് ഇന്റർനെറ്റ് കണക്റ്റിവിറ്റിയിലൂടെ സ്വന്തമായി വ്യവസായങ്ങൾ കെട്ടിപ്പടുക്കാനും കൂടുതൽ ആളുകൾക്ക് സേവനം എത്തിക്കാനും ഈ പദ്ധതി വഴി സാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.  ചടങ്ങിൽ കാരശേരി പഞ്ചായത്ത് പ്രസിഡൻ്റ് ജി. അബ്ദുൽ അക്ബർ കൂടരഞ്ഞി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജോർജ്കുട്ടി കക്കാടം പൊയിൽ ബി.എസ്.എൻ.എൽ ഡെപ്പ്യൂട്ടി ജനറലൽ മാനേജർ എന്നിവർ സംസാരിചു. തദ്ദേശ സ്വയംഭരണ പ്രതിനിധികൾ, ബി.എസ്.എൻ.എൽ (BSNL) ഉദ്യോഗസ്ഥർ, ബി.എസ്.എൻ.എൽ ഫ്രാഞ്ചൈസികൾ തുടങ്ങിയവർ പങ്കെടുത്തു.പദ്ധതിയുടെ ഭാഗമായി ഗ്രാമപഞ്ചായത്തുകളിൽ ഇന്റർനെറ്റ് ശൃംഖല വികസിപ്പിക്കുന്നതിനും, പ്രാദേശിക 'ഉദ്യമി'മാർക്ക് (സംരംഭകർക്ക്) നൽകുന്ന സാങ്കേതിക സഹായങ്ങളെക്കുറിച്ചും ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥർ വിശദമായ ക്ലാസുകൾ നയിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only