സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ഓപ്പറേഷൻ തൂഫാന് ഐക്യദാഢ്യം പ്രഖ്യാപിച്ച് ഒയിസ്ക ഇൻ്റർനാഷണൽ കൂടരഞ്ഞി ചാപ്റ്റർ സ്വതന്ത്രദിനത്തിൽ കൂടരഞ്ഞി പഞ്ചായത്തിലുടെ ബൈക്ക് റാലി സംഘടിപ്പിച്ചു . റാലി കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീ. ജോർജ്ക്കുട്ടി കക്കാടപൊയിൽ ഫ്ലാഗ് ഓഫ് ചെയ്തു. വാർഡ് മെമ്പന്മാരായ ശ്രീ. സജയ് എം കെ , ശ്രീ. വിനോദ് മഞ്ഞപ്പാറ , ഒയിസ്ക പ്രസിഡൻ്റ് സജി നീറം പുഴ,അജു പ്ലാക്കാട്ട്, അജിലേഷ് മാവറ, ബേബി പുറവക്കാട്ട് , ഒയിസ്ക മെമ്പന്മാർ തുടങ്ങിവർ പങ്കെടുത്തു. വിവിധ സ്വികണ കേന്ദ്രങ്ങളിൽ , ജോസ് കുഴുമ്പിൽ, വിൻസ് വിലങ്ങുപ്പാറ, ജോഷി ആലുങ്കൽ , ജോയ്സ് പെണ്ണാപറമ്പിൽ , ബിജു പുളിക്കകണ്ടത്തിൽ, ഷൈജു കൊയ്നിലം , ഷിൻ്റോ ചുരുളിൽ, ജയ്സൺ മംഗര, സജി പെണ്ണാ പറമ്പിൽ, ബിജു മറ്റം എന്നിവർ വ സന്ദേശം നൽകി. ഒയിസ്ക സെക്രട്ടറി അനൂപ് മണിമല പ്രോഗ്രാമിന് നന്ദി പറഞ്ഞു.
Post a Comment