Sep 28, 2026

റീചാര്‍ജ് കൊള്ളയ്ക്ക് അന്ത്യം; 30 ദിവസ പ്ലാനുകള്‍ നിര്‍ബന്ധമാക്കി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ


മൊബൈല്‍ റീചാർജ് രംഗത്ത് ഉപഭോക്താക്കള്‍ക്ക് വലിയ ആശ്വാസവുമായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (TRAI) നിർണായക ഉത്തരവ്.
ഇനിമുതല്‍ 28 ദിവസത്തെ പ്ലാനുകള്‍ക്ക് പകരം 30 ദിവസത്തെ (ഒരു മാസം) കാലാവധിയുള്ള പ്ലാനുകള്‍ നല്‍കണമെന്ന് ട്രായ് ടെലികോം കമ്പനികളോട് ഉത്തരവിട്ടു.

പുതിയ തീരുമാനത്തോടെ വർഷത്തില്‍ 12 തവണയില്‍ കൂടുതല്‍ റീചാർജ് ചെയ്യേണ്ടി വരുന്ന വലിയ സാമ്പത്തിക ബാധ്യതയില്‍ നിന്ന് ഉപഭോക്താക്കള്‍ക്ക് മോചനം ലഭിക്കും. നിലവിലുള്ള 28 ദിവസ പ്ലാനുകള്‍ക്ക് പകരമായി കൃത്യം 30 ദിവസ കാലാവധിയുള്ള പ്ലാനുകള്‍ കമ്പനികള്‍ നല്‍കേണ്ടതാണ്.

ഡാറ്റ ഇല്ലാത്ത വോയ്സ് കോളും എസ്‌എംഎസും മാത്രം നല്‍കുന്ന പ്രത്യേക താരിഫ് വൗച്ചറുകള്‍ അവതരിപ്പിക്കാൻ ട്രായ് ഉത്തരവിട്ടിട്ടുണ്ട്. 365 ദിവസം വരെ വാലിഡിറ്റിയുള്ള ഇത്തരം പ്ലാനുകള്‍ ഇതിനകം ജിയോ, എയർടെല്‍ തുടങ്ങിയ കമ്പനികള്‍ വിപണിയില്‍ എത്തിച്ചിട്ടുണ്ട്.
മുതിർന്ന പൗരന്മാർ, ഫീച്ചർ ഫോണ്‍ (കീപാഡ് ഫോണ്‍) ഉപയോഗിക്കുന്നവർ, വീട്ടില്‍ വൈഫൈ/ബ്രോഡ്ബാൻഡ് കണക്ഷനുള്ളതിനാല്‍ മൊബൈല്‍ ഡാറ്റ ആവശ്യമില്ലാത്തവർ എന്നിവർക്കാണ് ഈ പ്ലാനുകള്‍ ഏറെ ഗുണകരമാകുന്നത്. ഡാറ്റ ആവശ്യമില്ലാത്ത സേവനങ്ങള്‍ക്കായി ഉപഭോക്താക്കള്‍ അധികമായി പണം നല്‍കേണ്ടി വരുന്ന സാഹചര്യം ഇതിലൂടെ ഒഴിവാകുന്നു.

വിപണിയിലെ ലഭ്യമായ എല്ലാ പ്ലാനുകളുടെയും വിവരങ്ങള്‍ ടെലികോം കമ്പനികള്‍ തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റുകളിലും മൊബൈല്‍ ആപ്പുകളിലും കസ്റ്റമർ കെയർ സെന്ററുകളിലും റീട്ടെയില്‍ ഔട്ട്ലെറ്റുകളിലും കൃത്യമായി പ്രസിദ്ധീകരിക്കണമെന്ന് ട്രായ് കർശന നിർദ്ദേശം നല്‍കിയിട്ടുണ്ട്. ഉപഭോക്താക്കള്‍ക്ക് വിവിധ പ്ലാനുകള്‍ താരതമ്യം ചെയ്ത് സ്വന്തം ആവശ്യത്തിനനുസരിച്ചുള്ള റീചാർജ് ഇനി മുതല്‍ തിരഞ്ഞെടുക്കാം.-

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only