Sep 6, 2026

മുക്കത്ത് നഗരസഭ കൗൺസിലർക്ക് ബസ് ജീവനക്കാരൻ്റെ മർദ്ദനമെന്ന് പരാതി.


മുക്കം:
മുക്കത്ത് നഗരസഭ കൗൺസിലർക്ക് ബസ് ജീവനക്കാരൻ്റെ മർദ്ദനമെന്ന് പരാതി. മുക്കം നഗരസഭ കൗൺസിലർ ഷെരീഫ് വെണ്ണക്കോടിനാണ് മർദ്ദനമേറ്റത്. മുക്കം കുറ്റിപ്പാലസ്വദേശി ജോബിനാണ് മർദ്ദിച്ചത്. ഇന്നലെ ഉച്ചയോടെ മുക്കം ബസ് സ്റ്റാൻഡിലായിരുന്നു സംഭവം. ഷരീഫ് വെണ്ണക്കോടും മറ്റൊരു കൗൺസിലറുമായ ഹനീഫ് മുഹമ്മദും ഉച്ചഭക്ഷണം കഴിക്കാനായി ഇറങ്ങിയപ്പോൾ നഗരസഭ ഓഫീസ് കെട്ടിടത്തിനടുത്ത് കംഫർട്ട് സ്റ്റേഷന് സമീപം ഒരാൾ മദ്യപിച്ച് കിടക്കുന്നുണ്ടായിരുന്നു. ബസ് ജീവനക്കാരനായ യുവാവ് ഇയാളെ പിടിച്ച് എഴുന്നേൽപ്പിക്കുന്നതിനും ശ്രമിക്കുന്നുണ്ടായിരുന്നു. ഈ സമയം മുക്കത്തെ മദ്യപശല്യത്തിനെതിരെ ഷരീഫ് ഹനീഫ് മുഹമ്മദുമായി സംസാരിച്ചത് തന്നോടാണന്ന് തെറ്റിദ്ധരിച്ച് ബസ്‌ ജീവനക്കാരൻ മർദ്ദിക്കുകയായിരുന്നു എന്ന് ശരീഫ് പറഞ്ഞു. മർദ്ദനത്തിൽ ഷരീഫിൻ്റെ തലക്ക് ഉൾപ്പെടെ സാരമായി പരിക്കേറ്റിട്ടുണ്ട്. ഷരീഫിനെ നഗരസഭ ഓഫീസിലേക്ക് മാറ്റിയപ്പോൾ ബസുമായി ബന്ധപ്പെട്ടവർ നഗരസഭ ഓഫീസിലെത്തി ബഹളം വെച്ചതായും ആക്ഷേപമുണ്ട്.  പരിക്കേറ്റ ഷരീഫിനെ ആദ്യം മുക്കം സി.എച്ച്.സിയിലും തുടർന്ന് കെ എം സി ടി മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.അതിനിടെ കെ എം സി ടി യിൽ പോലീസ് സഹായത്തോടെ ഷരീഷ് ചികിത്സക്കെത്തിയ സമയത്ത് പ്രതിയുമായി ബന്ധപ്പെട്ടവർ വീണ്ടും വാക്കുതർക്കമുണ്ടാവുകയും ചെയ്തു.പോലിസ് സാന്നിധ്യത്തിലായിരുന്നു ഇത്. സംഘർഷത്തിൽ ബസ് ജീവനക്കാരനായ ജോബിനും പരിക്കേറ്റിട്ടുണ്ട്

ഷരീഫ് വെണ്ണക്കോടിന് നേരെയുള്ള ഗുണ്ടാ ആക്രമണം: കർശന നടപടി സ്വീകരിക്കണം: മുസ്ലിം ലീഗ്



മുക്കം: മുസ്ലിം യൂത്ത് ലീഗ് തിരുവമ്പാടി നിയോജക മണ്ഡലം ജനറൽ സെക്രട്ടറിയും മുക്കo മുനിസിപ്പൽ കൗൺസിലറുമായ ഷരീഫ് വെണ്ണക്കോടിനെ ആക്രമിച്ച ഗുണ്ടാസംഘത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് തിരുവമ്പാടി നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡൻ്റ് സി കെ കാസിം എം എൽ എ യും ജനറൽ സെക്രട്ടറി പി ജി മുഹമ്മദും ആവശ്യപ്പെട്ടു. മുക്കത്ത് ലഹരി മാഫിയക്കെതിരെ ഷരീഫ് നടത്തുന്ന പ്രവർത്തനങ്ങളിൽ പ്രകോപിതരായ ലഹരി സംഘം  അക്രമം നടത്തി ഭയപ്പെടുത്തി ഇത്തരം പ്രവർത്തനങ്ങളിൽ നിന്ന്  ഷരിഫിനേയും പാർട്ടിയേയും പിന്തിരിപ്പിക്കാമെന്ന് ആരും ധരിക്കേണ്ടതില്ല . കൂടുതൽ കരുത്തോടെ ലഹരി മാഫിയക്കെതിരെ പോരാട്ടം നടത്തുമെന്നും നേതാക്കൾ പറഞ്ഞു. മുക്കം ബസ് സ്റ്റാൻ്റ് ലഹരി മാഫിയക്ക് തീറെഴുതി കൊടുക്കാാവില്ലന്നും സ്ത്രീകളും കുട്ടികളും ഉൾപെടെ നിരവധി പേർ ആശ്രയിക്കുന്ന ബസ് സ്റ്റാൻ്റ് ലഹരി സംഘത്തിൽ നിന്ന് മോചിപ്പിക്കാൻ പോലീസ് അടിയന്തിര നടപടി സ്വീകരിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു ഗുണ്ടാവിളയാട്ടം അനുവദിക്കില്ല; അക്രമിക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് യൂത്ത് ലീഗ്  മുക്കം. മുസ്ലിം യൂത്ത് ലീഗ് തിരുവമ്പാടി നിയോജകമണ്ഡലം ജനറൽ സെക്രട്ടറിയും മുക്കം നഗരസഭ കൗൺസിലറുമായ  ഷെരീഫ് വെണ്ണക്കോടിനെ ആക്രമിച്ചവർക്കെതിരെ  ശക്തമായ നടപടിയെടുക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് തിരുവമ്പാടി നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു .ഗുണ്ടാ-ലഹരി മാഫിയകൾക്ക് അഴിഞ്ഞാടാൻ അനുവദിക്കില്ലെന്നും യൂത്ത് ലീഗ് പറഞ്ഞു. നാട്ടിലെ സ്വൈര്യ ജീവിതത്തിനുവേണ്ടി പരിശ്രമിക്കുന്ന നഗരസഭ കൗൺസിലർക്കെതിരെയുള്ള അക്രമം അപലപനീയമാണെന്നും കുറ്റക്കാരനെ ഉടൻ പിടികൂടി ജയിലടക്കണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ശക്തമായ ജനകീയപ്രക്ഷോഭങ്ങൾക്ക്  യൂത്ത് ലീഗ് നേതൃത്വം നൽകും . ഒരു കാരണവുമില്ലാതെ ആക്രമിച്ചത് അതീവ ഗൗരവമുള്ള വിഷയമാണെന്നും യൂത്ത് ലീഗ് ചൂണ്ടിക്കാട്ടി . ഇതുമായി ബന്ധപ്പെട്ട് ചേർന്ന പ്രതിഷേധ യോഗത്തിൽ യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി അംഗങ്ങളായകെ പി സുനീർ,എം ടി സെയ്ദ് ഫസൽ, ജലീൽ കൊടിയത്തൂർ , ഷംസീർ പോത്താറ്റിൽ , പി.കെ  നംഷീദ്, എം.ടി മുഹ്സിൻ , യാസർ മുക്കം,വി കെ ഷംനാദ് .ഷാജു റഹ്മാൻ , ജംഷീർ തിരുവമ്പാടി ,ജാസിം കൊടിയത്തൂർ, സിറാജുൽ ഹഖ്,റാഫി മുണ്ടുപാറ എന്നിവർ സംസാരിച്ചു. 

*പ്രതിഷേധവുമായി യു.ഡി.എഫ്*

മുക്കം: ഷരീഫ് വെണ്ണക്കോടിനെ മർദ്ദിച്ച സംഭവത്തിൽ യുഡിഎഫിന്റെ നേതൃത്വത്തിൽ മുക്കത്ത് പ്രതിഷേധം സംഘടിപ്പിച്ചു. മുക്കം നഗരം ചുറ്റി ബസ് സ്റ്റാന്റിൽ സമാപിച്ചു.ഡി സി സി ജനറൽ സെക്രട്ടറി എം.ടി അഷ്റഫ്, വേണു കല്ലുരുട്ടി, എം കെ യാസർ, എ എം അബൂബക്കർ, ജുനൈദ് പാണ്ടികശാല സംസാരിച്ചു

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only