കോടഞ്ചേരി: വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നാഷണൽ സർവീസ് സ്കീമിന്റെ (NSS) നേതൃത്വത്തിൽ അധ്യാപക ദിനാചരണത്തിന്റെ ഭാഗമായി ‘ഗുരുവന്ദനം’ പരിപാടി സംഘടിപ്പിച്ചു.
അധ്യാപക ദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾ അധ്യാപകർക്ക് ആശംസകൾ നേർന്ന് ആശംസാകാർഡുകളും സമ്മാനങ്ങളും നൽകി ആദരിച്ചു. അധ്യാപകർക്കായി വിവിധ വിനോദപരിപാടികളും സർപ്രൈസ് ഗെയിമുകളും സംഘടിപ്പിച്ചു. റാംപ് വാക്ക്, ബ്ലൈൻഡ് സിഗ്സാഗ്, മെമ്മറി റൗണ്ട്, പ്രസന്റേഷൻ ഓഫ് ഡാൻസ് സ്റ്റെപ്പ് തുടങ്ങിയ പരിപാടികളിൽ അധ്യാപകർ ആവേശപൂർവം പങ്കെടുത്തു.
അധ്യാപകരായ സി. സുധർമ്മ എസ്.ഐ.സി., റോഷൻ ചാക്കോ, ബിനി കെ. എന്നിവർ തങ്ങളുടെ അധ്യാപന ജീവിതത്തിലെ അനുഭവങ്ങളും അവിസ്മരണീയമായ ഓർമ്മകളും വിദ്യാർത്ഥികളുമായി പങ്കുവെച്ചു. അധ്യാപകരും വിദ്യാർത്ഥികളും തമ്മിലുള്ള സൗഹൃദവും ആത്മബന്ധവും കൂടുതൽ ഊട്ടിയുറപ്പിക്കുന്ന തരത്തിൽ പരിപാടി ശ്രദ്ധേയമായി.
മാനേജ്മെന്റ് പ്രതിനിധിയും അധ്യാപികയുമായ സി. സുധർമ്മ എസ്.ഐ.സി., പ്രിൻസിപ്പൽ ഇൻ ചാർജ് ബിബിൻ സെബാസ്റ്റ്യൻ, സ്റ്റാഫ് സെക്രട്ടറി സ്മിത കെ. എന്നിവർ ചേർന്ന് കേക്ക് മുറിച്ച് അധ്യാപക ദിനത്തിന്റെ സന്തോഷം സഹപ്രവർത്തകരുമായി പങ്കുവെക്കുകയും ഏവർക്കും സമ്മാനങ്ങൾ കൈമാറുകയും ചെയ്തു.
എൻ.എസ്.എസ്. വോളണ്ടിയർമാരായ ആൻ മരിയ ജസ്റ്റിൻ, അലീന ആൻഡ്രൂസ്, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ബിൻസി കെ. ജെ. എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. അധ്യാപകരുടെയും അനധ്യാപകരുടെയും സഹകരണത്തോടെ നടന്ന പരിപാടിക്ക് സ്കൂൾ പ്രിൻസിപ്പൽ നേതൃത്വം നൽകി.
Post a Comment