Sep 7, 2026

തിരുവമ്പാടി മണ്ഡലത്തിൽ വാട്ടർ അതോറിറ്റി പ്രവൃത്തികൾ വേഗത്തിൽ പൂർത്തിയാക്കും; അവലോകന യോഗം ചേർന്നു


തിരുവമ്പാടി: തിരുവമ്പാടി നിയോജക മണ്ഡലത്തിൽ വാട്ടർ അതോറിറ്റിയുമായി ബന്ധപ്പെട്ട മുഴുവൻ പ്രവൃത്തികളും വേഗത്തിൽ പൂർത്തിയാക്കാൻ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് തിരുവമ്പാടിയിൽ നടന്ന ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും യോഗത്തിലാണ് തീരുമാനം. യാത്രക്കാർക്ക് ഏറെ ദുരിതമായി മാറിയ ജൽ ജീവൻ മിഷൻ പദ്ധതിക്കായി പൊളിച്ചിട്ട റോഡുകളുടെ പുനരുദ്ധാരണം ഉടൻ പൂർത്തിയാക്കും. വാട്ടർ ടാങ്ക് പ്രവൃത്തി എത്രയും പെട്ടന്ന് പൂർത്തിയാക്കി ജനങ്ങൾക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പ് വരുത്തും. മുക്കം ടൗൺ ഉൾപ്പെടെയുള്ള വിവിധ സ്ഥലങ്ങളിലെ റോഡുകളിലെ പ്രവൃത്തിയിലെ മെല്ലെപ്പോക്കുമൂലം ജനങ്ങളും യാത്രക്കാരും വ്യാപാരികളും വലിയ പ്രയാസം നേരിടുന്ന സാഹചര്യത്തിൽ അടിയന്തരമായി പ്രവൃത്തി പൂർത്തികരിച്ച് യാത്രാ സൗകര്യമൊരുക്കുന്നതിനും യോഗത്തിൽ തീരുമാനമായി.
തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് ഓഫീസിൽ നടന്ന അവലോകനയോഗത്തിൽ സി.കെ കാസിം എം എൽ എ അദ്ധ്യക്ഷത സഹിച്ചു . ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ ജിതിൻ പല്ലാട്ട് , ബിജു താന്നിക്കാകുഴി , ജി. അബ്ദുൽ അക്ബർ, ടി.കവിത ,ബോബി ഷിബു , അന്നക്കുട്ടി ദേവസ്യ, വൈസ് പ്രസിഡന്റുമാരായ അലക്സ് തോമസ്, സുജ ടോം, പി.ആർ അജിത, സ്റ്റാന്റിംങ് കമ്മറ്റി ചെയർമാൻമാരായ അബ്ദുൽ അസീസ് വാർപ്പിൽ , മനോജ് മുത്തപ്പൻ പുഴ , ആയിഷാബി ഷിയാസ്, വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥൻമാർ , കരാറുകാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only