Sep 24, 2026

ദാമ്പത്യ പ്രശ്നം പരിഹരിക്കാനെത്തിയ യുവതിയെ പീഡിപ്പിച്ചു; വ്യാജ സിദ്ധൻ അറസ്റ്റിൽ: പോക്സോ കേസിലും പ്രതി


കോഴിക്കോട് : താമരശ്ശേരിയിൽ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ വ്യാജ സിദ്ധൻ അറസ്റ്റിൽ. പുതുപ്പാടി ആലഞ്ചേരി കളത്തിൽ അൻവർ സാദത്ത് ആണ് പൊലീസിന്റെ പിടിയിലായത്. ഒന്നര മാസം മുൻപ് വിവാഹിതയായ യുവതിയെ ആണ് ഇയാൾ പീഡിപ്പിച്ചതെന്നാണ് വിവരം. ദാമ്പത്യപ്രശ്നം പരിഹരിക്കാൻ ഭർത്താവിനൊപ്പം എത്തിയപ്പോഴായിരുന്നു പീഡനം എന്നാണ് പൊലീസിന് ലഭിച്ച പരാതിയിൽ പറയുന്നത്. 

പ്രശ്നപരിഹാരം തേടിയെത്തിയ ഭർത്താവിന്റെ കൈയിൽ മന്ത്രം ജപിച്ച് ഒരു തേങ്ങ കൊടുത്ത ശേഷം പുറത്തേക്ക് നോക്കി ആ മന്ത്രം ചൊല്ലാൻ പറയുകയായിരുന്നു. തുടർന്ന് യുവതിയെ മറ്റൊരു മുറിയിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു എന്നാണ് കേസ്. മുൻപ് പോക്സോ കേസിലും പിടിയിലായ ആളാണ് അൻവർ സാദത്ത് എന്നാണ് വിവരം.

താമരശ്ശേരി ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം നടത്തുന്നത് അറിഞ്ഞ് ഒളിവിൽ പോയ അൻവർ സാദത്ത് കഴിഞ്ഞ ദിവസം ഈങ്ങാപ്പുഴയിലെ വീട്ടിൽ എത്തിയപ്പോഴാണ് പൊലീസിന്റെ പിടിയിലായത്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only