Sep 22, 2026

കേരള മലനാട് മാർക്കറ്റിംഗ് സൊസൈറ്റി തിരുവമ്പാടിയിൽ മാർടെക്സ് ഓണം സമ്മാനോത്സവ് മെഗാ ബംമ്പർ നറുക്കെടുപ്പും, സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് ജെയിംസ് ജോഷിക്ക് ആദരവും സംഘടിപ്പിച്ചു.


തിരുവമ്പാടി:
കേരള മലനാട് മാർക്കറ്റിംഗ് സൊസൈറ്റി തിരുവമ്പാടിയുടെ സംരംഭമായ മാർടെക്സ് വെഡ്ഡിംഗ് സെന്റർ ഓണത്തോടനുബന്ധിച്ച് ഇടപാടുകാർക്കായി ഏർപ്പെടുത്തി വരുന്ന സമ്മാന പദ്ധതിയായ ഓണം സമ്മാനോത്സവ് 2026 ന്റെ മെഗാ ബംമ്പർ നറുക്കെടുപ്പ് സംസ്ഥാന റവന്യു വകുപ്പ് മന്ത്രി എ. പി. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെ, പ്രത്യേകിച്ച് കേരളത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നെടുംതൂണായിട്ടാണ് സഹകരണ മേഖല നിലകൊള്ളുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ റവന്യു വകുപ്പ് മന്ത്രി എ. പി. അനിൽകുമാർ ചൂണ്ടിക്കാട്ടി. നിക്ഷേപം സ്വീകരിക്കുകയും, വായ്പ കൊടുക്കുകയും ചെയ്യുന്നതിലുപരി ആതുര സേവന മേഖല, വിദ്യാഭ്യാസ മേഖല, ഹോട്ടലുകൾ, നിർമാണ മേഖലകൾ എന്ന് തുടങ്ങി സമൂഹത്തിന്റെ എല്ലാ മേഖലകളുമായി ബന്ധപ്പെട്ട് വിലപ്പെട്ട സേവനങ്ങളാണ് സഹകരണ മേഖല ചെയ്യുന്നതെന്ന് മന്ത്രി വ്യക്തമാക്കി.


     പ്രസ്തുത ചടങ്ങിൽ വെച്ച് സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് ലിറ്റിൽ ഫ്ലവർ യു.പി. സ്കൂൾ വേനപ്പാറ ഹെഡ്മാസ്റ്റർ ജെയിംസ് ജോഷിക്ക് നൽകുന്ന സ്വീകരണവും മന്ത്രി ഉദ്ഘാടനം ചെയ്തു. പൊന്നാട അണിയിച്ചും, മൊമെന്റോ നൽകിയും അവാർഡ് ജേതാവായ ജെയിംസ് ജോഷിയെ മന്ത്രി ആദരിച്ചു.


       സി. കെ. കാസിം എം.എൽ.എ. യുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മലനാട് മാർക്കറ്റിംഗ് സൊസൈറ്റി പ്രസിഡന്റ്‌ ബാബു പൈക്കാട്ടിൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ മില്ലി മോഹൻ, കൊടുവള്ളി ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ അംബിക മംഗലത്ത്, ഡി.സി.സി. ജനറൽ സെക്രട്ടറി എം.ടി. അഷറഫ്, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ജിതിൻ മാത്യു പല്ലാട്ട്, പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ബിജു താന്നിക്കാക്കുഴി, കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ബോബി ഷിബു, ജില്ലാ റബ്ബർ മാർക്കറ്റിംഗ് സൊസൈറ്റി പ്രസിഡന്റ്‌ വി. ഡി. ജോസഫ്, ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് ജോസ്, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ പി. ആർ. അജിത, കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ജോർജ്കുട്ടി കക്കാടംപൊയിൽ, ബ്ലോക്ക്‌ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജോബി ഇലന്തൂർ, ബ്ലോക്ക്‌ പഞ്ചായത്ത് അംഗങ്ങളായ സണ്ണി കാപ്പാട്ടുമല, ദീപ ഷൈജോ, മുൻ ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ ബാബു കളത്തൂർ, മുൻ ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്, സുന്ദരൻ എ. പ്രണവം,  മുൻ പഞ്ചായത്ത് പ്രസിഡന്റ്മാരായ ഏലിയാമ്മ ജോർജ്, ആന്റണി നീർവേലിൽ, ടി. ജെ. കുര്യാച്ചൻ, അബ്ദുസമദ് പേക്കാടൻ, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മനോജ്‌ സെബാസ്റ്റ്യൻ വാഴേപറമ്പിൽ, കെ. ടി. മൻസൂർ, നിഷാബ് മുല്ലോളി, സമാൻ ചാലൂളി, മേലെടത്ത് അബ്ദുറഹ്മാൻ, ഒ.കെ. ബൈജു, ജോഷി പുല്ലുകാട്ട്, സോണി മണ്ഡപത്തിൽ, മറിയാമ്മ വർക്കി, ഷിജു ചെമ്പനാനി, സംഘം ഡയറക്ടർമാരായ ഹനീഫ ആച്ചപ്പറമ്പിൽ, ജോർജ് പാറേക്കുന്നത്ത്, അഡ്വ. സിബു തോട്ടത്തിൽ, ശ്രീനിവാസൻ ടി. സി., ഷെറീന കിളിയണ്ണി, നീന ജോഫി, ഫ്രാൻസിസ് സാലസ്, സംഘം സെക്രട്ടറി പ്രശാന്ത് കുമാർ പി. എൻ. പ്രസംഗിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only