പാലക്കാട് ജില്ലയിലെ ശ്രീകൃഷ്ണപുരം ബ്ലോക്കിൽ നിന്നും കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ കെ വി ശ്രീജ, കൃഷി ഓഫീസറായ സുനിത പി, അസിസ്റ്റന്റ് കൃഷി ഓഫീസറായ സജി സി , കൃഷി അസിസ്റ്റന്റ് ആയ സെന്തിൽ കുമാർ , ആത്മ ഉദ്യോഗസ്ഥരായ ഐശ്വര്യ, കൃഷ്ണപ്രിയ എന്നിവരുടെ നേതൃത്വത്തിൽ മുപ്പത്തിയഞ്ചംഗ കാർഷിക പഠന സംഘം കാഫ്റ്റ് പ്രൊജക്ടിൻ്റെ ഭാഗമായ ഇരവഞ്ഞിവാലി ഫാം ടൂറിസം സർക്യൂട്ട് സന്ദർശിക്കുകയും ഒരു ദിവസം ഇവിടെ താമസിച്ച് ഈ സർക്യൂട്ടിലെ വിവിധ ഫാമുകൾ സന്ദർശിക്കുകയും ചെയ്തു.
ആനക്കാംപൊയിൽ ദേവസ്യ മുളക്കലിന്റെ ഫ്രൂട്ട് ഫാം വില്ലയിലാണ് ഈ സംഘത്തിന് താമസ സൗകര്യം ഒരുക്കിയത്. ആദ്യമായാണ് വിപുലമായ ഒരു സംഘം താമസിച്ച് പഠനം നടത്താനായി ഈ ഫാം ടൂറിസം സർക്യൂട്ട് സന്ദർശിക്കുന്നത്.
ഓരോ കർഷകരും തങ്ങളുടെ ഫാമുകൾ മനോഹരമായി സംരക്ഷിച്ച്, അവയെ ഒരുമിച്ച് ചേർത്ത് ഒരു സർക്യൂട്ടാക്കി മാറ്റി തയ്യാറാക്കിയ ഈ ടൂറിസ സംരംഭം ഏറെ അനുകരണീയമായ മാതൃകയാണെന്ന് ശ്രീകൃഷ്ണപുരം കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ ശ്രീജ സന്തോഷപൂർവ്വം അറിയിച്ചു.
ജോസ് പുരയിടത്തിലിന്റെ പുരയിടത്തിൽ ഗോട്ട് ഫാം, ഡൊമിനിക് മണ്ണുക്കുശുമ്പിലിന്റെ കാർമൽ അഗ്രോഫാം, ബീന അജുവിൻ്റെ താലോലം പ്രൊഡക്ട്സ്, കോടഞ്ചേരി കണ്ണോത്ത് തുഷാര ഹണി പ്രോസസ്സിംഗ് യൂണിറ്റ്, വികാസിന്റെ വിംഗ്സ് ലാൻഡ് എക്സോട്ടിക് പാർക്ക് എന്നിവിടങ്ങളിലാണ് സംഘം സന്ദർശനം നടത്തിയത്.
കാഫ്റ്റ് കോഓർഡിനേറ്ററും ഇരവഞ്ഞിവാലി ഫാം ടൂറിസം സൊസൈറ്റി പ്രസിഡണ്ടുമായ അജു എമ്മാനുവൽ സന്ദർശക സംഘത്തിന് ആവശ്യമായ സഹായ സഹകരണങ്ങൾ ചെയ്തു നൽകി.
Post a Comment