Sep 15, 2026

സി.എച്ച് പ്രതിഭാ ക്വിസ് ബുധനാഴ്ച സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളിലും ഒരേ സമയം പരീക്ഷ നടക്കും


മുക്കം : വിദ്യാർത്ഥികളിലെ പൊതുവിജ്ഞാനം, അറിവ്, സർഗാത്മക ചിന്ത എന്നിവ പരിപോഷിപ്പിക്കുന്നതിനായി കെ എസ് ടി യു സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന സി.എച്ച് പ്രതിഭാ ക്വിസ് സീസൺ 8 സെപ്റ്റംബർ 16 ന് മുക്കം ഉപജില്ലയിലെ മുഴുവൻ സ്കൂളുകളിലും നടക്കും.
എൽ.പി, യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗങ്ങളിലെ വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുക്കും. സമകാലിക സംഭവങ്ങൾ, ശാസ്ത്രം, ചരിത്രം, സാമൂഹികം, സാഹിത്യം തുടങ്ങിയ വിവിധ മേഖലകളിലെ അറിവ് വർധിപ്പിക്കുന്നതിനും ക്വിസ് സഹായകമാകും.
വിവിധ ഘട്ടങ്ങളിലായാണ് മത്സരം സംഘടിപ്പിക്കുന്നത്. സ്കൂളുകളിൽ നിന്നും ഒന്നും, രണ്ടും സ്ഥാനങ്ങൾ നേടുന്ന വിദ്യാർത്ഥികൾക്ക് ഉപജില്ലാതല മത്സരം ഒക്ടോബർ 4 ന് മുക്കത്ത് നടക്കും. വിജയികൾക്ക് സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും നൽകും.
വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി അധ്യാപകരും സംഘാടകരും ആവശ്യമായ ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി സംഘാടകർ അറിയിച്ചു.
യോഗത്തിൽ സംസ്ഥാന നേതാക്കളായ എ പി നാസർ മാസ്റ്റർ, പി. ടി. എം ഷറഫുന്നീസ ടീച്ചർ, ജില്ലാ ഭാരവാഹികളായ കെ കെ ഗഫൂർ, നിസാം കാരശ്ശേരി, കെ പി ജാബിർ, ഉപജില്ല ഭാരവാഹികളായ ടി പി അബൂബക്കർ, കെ വി നവാസ്, എം സി ഹാരിസ്, നസീബ് യൂ, ശമീർ മുക്കം, ഇസ്ഹാഖ് കാരശ്ശേരി,സാഹിർ പി യു, സജാഹ് കൊളത്തകര, സംസാരിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only