Sep 8, 2026

മുക്കം സ്വദേശിയായ യുവ സൈനികൻ ആസാമിൽ വെച്ച് മരിച്ചു


മുക്കം: ഡ്യൂട്ടിക്കിടെ ഹൃദയാഘാതത്തെ തുടർന്ന് യുവ സൈനികൻ ആസാമിൽ അന്തരിച്ചു. മുക്കം കാരമൂല സ്വദേശി കുറാമ്പ്ര (വലിയങ്ങ്) കുഞ്ഞാലിയുടെ മകൻ മിദ്ലാജ് ആണ് മരണപ്പെട്ടത്.

രാവിലെ ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെ പെട്ടെന്ന് ഹൃദയസ്തംഭനം അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ സമീപത്തെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മാതാവ്: ആമിന.
ഭാര്യ: ഹന്ന തസ്‌നിം (ഗോതമ്പ് റോഡ്).
മക്കൾ: അഹമ്മദ് മാസിൻ, മിൻസ ഫാത്തിമ.
സഹോദരങ്ങൾ: അഞ്ജു ഫാത്തിമ (കൈതപ്പൊയിൽ), മിൻഹാജ്.

ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കും.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only