Sep 8, 2026

ആവേശത്തിരമാലയായി കൂട്ടായ്മയുടെ കരുത്തുമായി സെന്റ് ജോൺസിന്റെ കായികമേള

നെല്ലിപ്പൊയിൽ: ആവേശവും മത്സരവീര്യവും കൂട്ടായ്മയുടെ കരുത്തും നിറഞ്ഞുനിന്ന നെല്ലിപ്പൊയിൽ സെന്റ് ജോൺസ് ഹൈസ്കൂളിന്റെ 2026–27 അധ്യയന വർഷത്തെ ആനുവൽ സ്പോർട്സ് മീറ്റ് ശ്രദ്ധേയമായി.

പി.ടി.എ പ്രസിഡന്റ് സാബു അവണ്ണൂർ കായികമേള ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് വിവിധ ഹൗസുകളുടെ നേതൃത്വത്തിൽ നടന്ന വർണാഭമായ മാർച്ച് പാസ്റ്റ് കായികമേളയ്ക്ക് മാറ്റുകൂട്ടി. തുടർന്ന് സ്കൂൾ ഗ്രൗണ്ടിൽ സബ് ജൂനിയർ, ജൂനിയർ വിഭാഗങ്ങളിലെ വിദ്യാർഥികൾക്കായി വിവിധ കായിക മത്സരങ്ങൾ സംഘടിപ്പിച്ചു.

വിജയത്തിനായുള്ള പോരാട്ടത്തിനൊപ്പം കൂട്ടായ്മയുടെയും കായികമനോഭാവത്തിന്റെയും മനോഹരമായ കാഴ്ചകൾക്കും കളിക്കളം സാക്ഷ്യം വഹിച്ചു. വാശിയേറിയ റിലേ മത്സരത്തോടെ കായികമേളയ്ക്ക് ആവേശകരമായ സമാപനമായി.

വിവിധ വിഭാഗങ്ങളിലെ വ്യക്തിഗത ചാമ്പ്യന്മാരായി സബ് ജൂനിയർ ഗേൾസ് വിഭാഗത്തിൽ ശ്രേയ ജിനീഷ്, ജൂനിയർ ഗേൾസ് വിഭാഗത്തിൽ സുമയ്യ റസാഖ്, എൽസീന കെ. ഷിനു, സബ് ജൂനിയർ ബോയ്സ് വിഭാഗത്തിൽ ഷെയ്ൻ മാനുവൽ, ജൂനിയർ ബോയ്സ് വിഭാഗത്തിൽ നന്ദു കൃഷ്ണ, സജിൻ സജി എന്നിവർ മികച്ച പ്രകടനം കാഴ്ചവെച്ച് കിരീടം സ്വന്തമാക്കി.

വിവിധ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാർഥികൾക്കുള്ള സർട്ടിഫിക്കറ്റുകളും മെഡലുകളും ഹെഡ്മിസ്ട്രസ് ഷില്ലി സെബാസ്റ്റ്യൻ വിതരണം ചെയ്തു.

കായികാധ്യാപകൻ അമൽ ജോസിന്റെ നേതൃത്വത്തിൽ അധ്യാപകരുടെയും അനധ്യാപകരുടെയും പൂർണ പിന്തുണയോടെ സംഘടിപ്പിച്ച കായികമേള വിദ്യാർഥികളുടെ സജീവ പങ്കാളിത്തത്താൽ ശ്രദ്ധേയവും വേറിട്ട അനുഭവവുമായി മാറി.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only