Sep 27, 2026

എൻ എം എം എസ് പരീക്ഷ പരിശീലനം: ഓഫ്ലൈൻ ക്ലാസുകൾക്ക് തുടക്കം


മുക്കം: സി.കെ കാസിം എം എൽ എ യുടെ സമഗ്രവിദ്യാഭ്യാസ പദ്ധതിയായ "ട്രീ" യുടെ ഭാഗമായി എൻ എം എം എസ് പരീക്ഷാ പരിശീലനത്തിന്റെ ഭാഗമായുള്ള ഓഫ് ലൈൻ ക്ലാസുകൾക്ക് തുടക്കമായി. ദിവസവും പുലർച്ചെയും വൈകീട്ടും നടന്നു വരുന്ന ഓൺ ലൈൻ ക്ലാസുകൾക്ക് പുറമെയാണ് ഓഫ് ലൈൻ ക്ലാസുകൾ കൂടി ആരംഭിച്ചത്.
മുക്കം ഓർഫനേജ് ഹയർ സെക്കണ്ടറി സ്കൂളിൽ  നടന്ന ക്ലാസിൽ എം എൽ എ കുട്ടികളുമായി സംവദിച്ചു.  മണ്ഡലത്തിലെ വിവിധ സ്കൂളുകളിൽ നിന്നായി അഞ്ഞൂറിലധികം വിദ്യാർത്ഥികൾ പങ്കെടുത്തു.സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് ബിന്ദു ജയകുമാർ മുഖ്യാതിഥിയായി. കാരശ്ശേരി ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ട് എം.ടി.അഷ്റഫ്, ജില്ലാ പഞ്ചായത്ത് മെമ്പർ മിസ്ഹബ് കീഴരിയൂർ, നഗരസഭ കൗൺസിലർ ഷരീഫ് പൂളപ്പൊയിൽ, ബ്ലോക്ക് മെമ്പർ മുനീർ തേക്കുംകുറ്റി, യൂനുസ് പുത്തലത്ത് , അനസ് ബിച്ചു , ടി.പി. അബൂബക്കർ , യു.നസീബ്, ഫാസിൽ കാരാട്ട് സംസാരിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only